BREAKING NEWS

കൈ​യി​ൽ ചോ​ര​യൊ​ലി​പ്പി​ച്ച് റോ​ഡി​ൽ നി​ന്ന് ബ​ഹ​ളം വയ്ക്കുകയായിരുന്ന യുവാവിനെ വൈദ്യസഹായത്തിനായി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നതിനിടെ പ്രകോപനം, എസ്ഐയെ ചവിട്ടിവീഴ്ത്തി, കൈ​മു​ട്ടി​നും വ​യ​റി​നും ക​ഴു​ത്തി​നും പ​രുക്ക്, യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: കൈ​യി​ൽ ചോ​ര​യൊ​ലി​പ്പി​ച്ച് റോ​ഡി​ൽ നി​ന്ന് ബ​ഹ​ളം വയ്ക്കുകയായിരുന്ന യുവാവിനെ വൈദ്യസഹായത്തിനായി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നതിനിടെ എ​സ്ഐ​യെ ച​വി​ട്ടി​വീ​ഴ്ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ ചെ​റു​കു​ഴി​താ​ഴ​ത്ത് വീ​ട്ടി​ൽ സു​ജി​ത്താ​ണ്(31) അ​റ​സ്റ്റി​ലാ​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അരങ്ങേറിയത്. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വീ​ടി​ന​ടു​ത്ത് ഒ​രാ​ൾ ബ​ഹ​ളം വെ​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഇതേത്തു​ട​ർ​ന്ന് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ ഷി​ബു​വി​ൻറെ നേതൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സു​ജി​ത്ത് കൈ​യി​ൽ ചോ​ര​യൊ​ലി​പ്പി​ച്ച നി​ല​യി​ൽ റോ​ഡി​ൽ നി​ന്ന് ബ​ഹ​ളം വെ​ക്കു​ന്ന​താണ് കണ്ടത്.

ഇതോടെ പ​രു​ക്കേ​റ്റ ഇ​യാ​ളെ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​ജി​ത്ത് പ്ര​കോ​പി​ത​നാ​വു​ക​യും എ​സ്‌​ഐ ഷി​ബു​വി​നെ ശ​ക്ത​മാ​യി ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു. അപ്രതീക്ഷിതമായ ച​വി​ട്ടിൽ റോ​ഡി​ലേ​ക്ക് വീ​ണ എ​സ്‌​ഐ​ക്ക് കൈ​മു​ട്ടി​നും വ​യ​റി​നും ക​ഴു​ത്തി​നും പ​രുക്കേ​റ്റു. ഉ​ട​ൻ ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ കീ​ഴ​ട​ക്കി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. പ​രുക്കേ​റ്റ എ​സ്ഐ​യേയും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സു​ജി​ത്തി​നെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു, ബന്ധു അറസ്റ്റില്‍

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026