BREAKING NEWS

’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയ ദിവസം മുതൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതുവരെ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തന്ത്രപരമായ നീക്കമായിരുന്നോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി. ജോലിക്കായി വിദേശത്തേക്ക് പോകാൻ അനുവദിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യത്തിലാണ് കോടതിയുടെ ഇടപെടൽ.

തച്ചങ്കരിയുടെ ഹർജി വിശദമായ വാദത്തിനായി ജസ്റ്റിസ് എ. ബദറുദ്ദീൻ നവംബർ 12-ലേക്ക് മാറ്റി. ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് തച്ചങ്കരിയെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ശ്വസന ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

”ജയിലിലായിരുന്നപ്പോൾ പതിനായിരം രോഗങ്ങൾ. ഒരുദിവസംപോലും ജയിലിൽ കിടന്നിട്ടില്ല. എല്ലാ ദിവസവും ആശുപത്രിയിലായിരുന്നു. ഇപ്പോൾ ദുബായിൽ പോയി ജോലി ചെയ്യണം. ഇതാണ് രീതിയെങ്കിൽ ജാമ്യംതന്നെ റദ്ദാക്കുന്നത് പരിഗണിക്കും” – കോടതി വാക്കാൽ നിരീക്ഷിച്ചു. ഇത്രയധികം അസുഖങ്ങളുള്ള ഒരാൾക്ക് എങ്ങനെ ജോലി ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. കോടതിയിൽ നുണപറയുന്നത് ആവർത്തിക്കരുതെന്നും ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഷാർജയിലെ സ്വർണവ്യാപാര സ്ഥാപനത്തിൽ മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്നും തിരികെപ്പോയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്നുമാണ് തച്ചങ്കരി ഉപഹർജിയിൽ വ്യക്തമാക്കുന്നത്. ഒക്ടോബർ 15-നാണ് കർശന ഉപാധികളോടെ ഹൈക്കോടതി തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചത്.

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026