BREAKING NEWS

കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല

· · 1 min read
Share: Copied!

ശ്രീകാര്യം: പതിനേഴുകാരനായ അഭിരാമിനെ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയശേഷം തെളിവുകൾ പൂർണമായും നശിപ്പിച്ച് മൃതദേഹം വിദൂരസ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ്. മൃതദേഹം പൊതിഞ്ഞ് കടത്തുന്നതിനായി ഒന്നാം പ്രതിയായ 17-കാരൻ കാര്യവട്ടത്തെ ആക്രിക്കടയിലെത്തി 30 രൂപയ്ക്ക് വലിയ പ്ലാസ്റ്റിക് ചാക്ക് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ കൊലപാതകം നടന്ന സമയത്തുണ്ടായ ശക്തമായ മഴ പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മഴ കാരണം മൃതദേഹം വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കാൻ സാധിക്കാതെ വന്നതോടെ ചാക്കിലാക്കി സംഭവസ്ഥലത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം മഴ മാറുമ്പോൾ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു പദ്ധതിയെന്നും പോലീസ് പറയുന്നു.

പ്രതിയെ തിരിച്ചറിഞ്ഞ ആക്രിക്കട ഉടമ, ഇയാൾക്കാണ് ചാക്ക് വിറ്റതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അഭിരാമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അഭിരാമുമായി അവസാനമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയനിഴലിലായ ഒന്നാം പ്രതി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പ്രതികളുടെ നീക്കങ്ങൾ പോലീസ് കർശനമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച മൃതദേഹം മാറ്റാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കൊലപാതകവിവരവും മൃതദേഹം ഉപേക്ഷിച്ച സ്ഥലവും പ്രതികൾ വെളിപ്പെടുത്തിയത്.

അതിനിടെ, അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചല്ല കൊലപാതകം നടന്നതെന്ന സംശയവും ശക്തമാകുന്നുണ്ട്. പാങ്ങപ്പാറ പേരൂരിലെ മതിൽകെട്ടിത്തിരിച്ച വാഴത്തോട്ടത്തിലെ കാടുമൂടിയ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്തെ ചെടികളോ പുല്ലുകളോ ഒടിഞ്ഞുവീണ നിലയിലല്ലെന്നതാണ് സംശയത്തിന് കാരണം. മൃതദേഹം കാണാനെത്തിയ ആളുകളും പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയപ്പോഴുമാണ് ചെടികൾ ഒടിഞ്ഞത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ അഭിരാമിന്റെ ശരീരത്തിൽ മറ്റൊരു മണ്ണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്ന പറമ്പിൽ പൂർണമായും കരിമണ്ണാണുള്ളത്. മറ്റൊരു സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ എത്തിച്ച് ഉപേക്ഷിച്ചതാണെന്ന സംശയത്തിന് ഇത് ബലം നൽകുന്നു. സംഭവത്തിനുപിന്നാലെ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും ഈ സംശയം പോലീസിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ നിർണായക തെളിവായേക്കാവുന്ന അഭിരാമിന്റെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന്റെ യഥാർഥ കാരണത്തിലേക്ക് നയിക്കുന്ന വിവരങ്ങളും തെളിവുകളും ഫോണിലുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൊലപാതകത്തിനുശേഷം ഫോൺ സമീപത്തെ തെറ്റിയാർ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം തോട് കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തുന്നതിനൊപ്പം അഭിരാമിന്റെ ഫോൺ കൈക്കലാക്കാനും പ്രതികൾക്ക് ലക്ഷ്യമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് നിരവധി സന്ദേശങ്ങളും ചാറ്റുകളും അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഈ ചാറ്റുകൾ ഏതുസാഹചര്യത്തിലാണ് ഡിലീറ്റ് ചെയ്തതെന്നും അതിനു പിന്നിൽ ആരാണെന്നും പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിനുശേഷം ഫോൺ കൈക്കലാക്കി കേസിൽ നിർണായകമായേക്കാവുന്ന ചാറ്റുകളും വിവരങ്ങളും ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കാമെന്നാണ് പോലീസിന്റെ സംശയം. പ്രതികളെ കുടുക്കാൻ കഴിയുന്ന എന്തെങ്കിലും രഹസ്യവിവരങ്ങൾ അഭിരാമിന്റെ കൈവശമുണ്ടായിരുന്നതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. മൊബൈൽഫോൺ കണ്ടെത്താനാകാത്തത് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കുന്നതിനും അന്വേഷണത്തിൽ വെല്ലുവിളിയാകുന്നുണ്ട്.

മൂന്നാംപ്രതി ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഒന്നാംപ്രതിയായ 17-കാരന്റെ സുഹൃത്താണ് ആനന്ദ. ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചത് അഭിരാമിന്റെ അടുത്ത സുഹൃത്താണെന്ന് ഒന്നാംപ്രതിയും ആനന്ദയും വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. അഭിരാമിന്റെ സഹായത്തോടെ ഈ സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് പ്രതികളുടെ സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒന്നാംപ്രതിയുടെ മുൻ സുഹൃത്തും മൺവിള സ്വദേശിനിയുമായ പെൺകുട്ടിക്ക് ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി

BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026