BREAKING NEWS

റോഡിലെ കുഴിയിൽ വീണ് സൈക്കിൾ മറിഞ്ഞു, ഹാൻഡിൽ ഒടിഞ്ഞ് കമ്പി എട്ടാംക്ലാസുകാരന്റെ തുടയിൽ തുറച്ചുകയറി മറുവശത്ത് വന്നു, കമ്പി മുറിച്ചു മാറ്റിയത് അഗ്നിരക്ഷാസേനയെത്തി, ആശുപത്രിയിലെത്തിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

· · 1 min read
Share: Copied!

തൊടുപുഴ: റോഡിലെ കുഴിയിൽ സൈക്കിൾ മറിഞ്ഞു വീണ് സ്കൂൾ വിദ്യാർഥിയുടെ തുടയിൽ സൈക്കിളിന്റെ ഹാൻഡിൽ ഒടിഞ്ഞു കുത്തിക്കയറി. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കാരിക്കോട് രണ്ടുപാലം കണ്ടോത്ത്മാട്ടയിൽ അനീഷിന്റെ മകൻ മുസമൽ അനീഷിന്റെ (13) തുടയിലാണു കമ്പി കയറി ഗുരുതരമായി പരുക്കേറ്റത്. തിങ്കൾ ഉച്ചയോടെ പരീക്ഷയ്ക്കായി പോകുംവഴി സ്കൂളിനു സമീപമാണ് അപകടം.

കുട്ടി ഓടിച്ചിരുന്ന സൈക്കിൾ റോഡിലെ കുഴിയിൽവീണു മറിയുകയായിരുന്നു. ഇതോടെ ഹാൻഡിൽ ഒടിഞ്ഞ് തുടയിൽ കുത്തിക്കയറി. കമ്പി തുടയുടെ മറുവശത്തു വന്ന നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണു കമ്പി മുറിച്ചത്. ഉടനെ കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

അതേസമയം പ്രധാന രക്തക്കുഴലിനു ചേർന്നായിരുന്നു ഹാൻഡിൽ തുളഞ്ഞു കയറിയത്. ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാ​ഗം മേധാവി ഡോ.ജിബിൻ കെ.തോമസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി വിദ്യാർഥിയുടെ തുടയിൽ നിന്നു ഹാൻഡിൽ നീക്കം ചെയ്യുകയായിരുന്നു.

കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ.കൃഷ്ണൻ.സി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ്, അനസ്തേഷ്യോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ലിബി ജെ.പാപ്പച്ചൻ, ഡോ.ബേസിൽ പോൾ മനയാലിൽ എന്നിവരും ശസ്ത്രക്രിയയുടെ ഭാ​ഗമായി. ശസ്ത്രക്രിയയ്ക്കു ശേഷം വിദ്യാർത്ഥി സുഖം പ്രാപിച്ചു വരുന്നു.

‘ശ്വാസമെടുക്കാൻ പോലും പേടി തോന്നിയ നിമിഷങ്ങൾ; എല്ലാം നടന്നത് ഏതാനും സെക്കൻഡുകൾക്കുള്ളിലാണ്‘; അർബ്ബുദ ബാധിതനായ പിതാവിന് മരുന്നു വാങ്ങി വരും വഴി കാട്ടാനയുടെ ആക്രമണം; കാർ 100 മീറ്ററോളം തള്ളി നീക്കി; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026