BREAKING NEWS

കാപ്പ ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടി പരിവാർ മൊത്തമിളകി പൊലീസ് സ്റ്റേഷനിലെത്തി, ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ല, പ്രവർത്തകർക്ക് ഒരു പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാവും, വന്ന് കഴിഞ്ഞാൽ സ്‌കൂട്ട് ആവും, ആദ്യം തള്ളിപ്പറയുന്നതും പിന്നിൽ നിന്ന് കുത്തുന്നതും സംഘം ആയിരിക്കും, നിങ്ങളും തൈപ്പിച്ച് വച്ചോ ഒരെണ്ണം, പരിഹാസവുമായി സന്ദീപ് വാര്യര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സംഘടനയെ പരിഹസിച്ച് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ. സമൂഹ മാധ്യമത്തിലൂടെയാണ് സന്ദീപ് ആർ.എസ്.എസിനെയും ടി.ജി. മോഹൻദാസിനെയും പരിഹസിച്ച് കുറിപ്പിട്ടിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ച കേസിലാണ് സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ ഇന്നലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന്, കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ സൈബർ ആസ്ഥാനത്തെത്തിച്ച മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഹൻദാസിനെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. മോഹൻദാസിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ പോസ്റ്റിലൂടെ അഭിനന്ദിക്കുന്ന സന്ദീപ്, ഇപ്പോൾ ഭരിക്കുന്നത് പിണറായി വിജയൻ അല്ലാത്തത് കൊണ്ടും ആഭ്യന്തര മന്ത്രിയുടെ പേര് രമേശ്‌ ചെന്നിത്തല എന്നായതിനാലും അദ്ദേഹത്തിന് നട്ടെല്ല് ഉള്ളത് കൊണ്ടും കേരളത്തിൽ സംഘത്തിന്റെ ആസ്ഥാന ബുദ്ധിജീവി അറസ്റ്റ് ചെയ്യപ്പെട്ടു എന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കാപ്പ ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടി പരിവാർ മൊത്തമിളകി പൊലീസ് സ്റ്റേഷനിലെത്തി. ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ലായെന്നും പങ്കുവെച്ച കുറിപ്പിലൂടെ സന്ദീപ് പരിഹസിക്കുന്നുണ്ട്. സത്യത്തിൽ സംഘ്പരിവാർ മനസ്സിൽ ചിന്തിക്കുന്നതാണല്ലോ ടി.ജി മോഹൻദാസ് തുറന്ന് പറഞ്ഞത്. ഞാനായിരുന്നെങ്കിൽ വിദ്യാർഥികളെ വെടിവെക്കുമായിരുന്നു എന്ന മോഹൻദാസിന്റെ വിദ്വേഷ പ്രസ്താവന അക്ഷരാർഥത്തിൽ അമിത് ഷാ നടപ്പിലാക്കിയല്ലോ. യഥാർഥ തോക്കിന് പകരം പെല്ലറ്റ് ഗൺ ആയത് കൊണ്ട് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടില്ല എന്നല്ലേ ഉള്ളൂ എന്നും സന്ദീപ് കുറിച്ചു.

ഞാനിതാണ് പണ്ടേ പറയുന്നത്. പ്രവർത്തകർക്ക് ഒരു പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാവും. വന്ന് കഴിഞ്ഞാൽ സംഘം സ്‌കൂട്ട് ആവും. ആദ്യം തള്ളിപ്പറയുന്നതും പിന്നിൽ നിന്ന് കുത്തുന്നതും സംഘം ആയിരിക്കും. കാര്യാലയത്തിൽ കുത്തിയിരിക്കുന്നവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന് ഈ സംഭവത്തോടെ സൈബർ സംഘികൾക്ക് ബോധ്യപ്പെട്ടിരിക്കും. നിങ്ങളും തൈപ്പിച്ച് വച്ചോ ഒരെണ്ണം എന്ന സിനിമ ഡയലോഗിലൂടെ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

BREAKING NEWS
'ഇഷ്ടമുള്ള നിറം അടിച്ചോ'; ഇനി ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമില്ല; നിയന്ത്രണം പിൻവലിച്ചു; കളറില്ലാത്തതിന്റെ പേരിൽ ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നെന്ന സാഹചര്യം ചൂണ്ടിക്കാട്ടി ബസ് ഉടമകൾ നല്കിയ നിവേദനത്തെ തുടർന്ന് തീരുമാനം
20 Nov 2026
BREAKING NEWS
’ആദ്യം തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു, ബോധംകെട്ട് വീണതോടെ ഒമറിനെ കൂട്ടി തിരിച്ചുവന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു’; അഭിരാമിന്റെ കൊലപാതകത്തിൽ 17കാരന്റെ വെളിപ്പെടുത്തൽ
20 Nov 2026
BREAKING NEWS
സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ, പാക്കിസ്ഥാൻ സാൻഡ്പേപ്പറല്ല ഉപയോ​ഗിച്ചിരുന്നത്, പകരം ബോട്ടിൽ അടപ്പുകൊണ്ടാണ് പന്ത് ചുരണ്ടിയിരുന്നത്... ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു"- വെളിപ്പെടുത്തലുമായി ...
20 Nov 2026
BREAKING NEWS
56-ാം വയസിൽ 'യുവനേതാവോ'?- ചോദ്യമുന്നയിച്ച് വിദ്യാർഥി!! ജനനത്തീയതിയല്ല, പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമാണ് ഒരാളെ യുവാവാക്കുന്നത്, ഏറ്റവും വിചിത്രമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയപ്പെടാതിരിക്കുക, അതാണ് എന്നെ സംബന്ധിച്ചിടത്തോളം യുവത്വം- മറുപടിയുമായി ര...
20 Nov 2026