BREAKING NEWS

‘കണ്ണീർവാതക പ്രയോഗത്തിൽ അവൾക്ക് പരുക്കേറ്റു; വേദനകൊണ്ട് അനങ്ങാനാവാതെ നിൽക്കെയാണ് പൊലീസിന്റെ ലാത്തിച്ചാർജ്; നട്ടെല്ലിനു ക്ഷതമേറ്റു, നിലവിൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു; ഞങ്ങളിതെങ്ങനെ താങ്ങും? ‘

· · 1 min read
Share: Copied!

ന്യൂഡൽഹി: സി.ജെ.പി.യുടെ പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് നടപടിയിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥിനി സാക്ഷി (21)യുടെ ആരോ​ഗ്യാവസ്ഥയിൽ ആശങ്ക പങ്കുവച്ച് കുടുംബം. ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ.) ആശുപത്രിയിലാണ് സാക്ഷിയുടെ ചികിത്സയിൽ തുടരുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ കഴിയുന്ന മകളുടെ ആരോഗ്യനിലയെക്കുറിച്ച് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

‘കണ്ണീർവാതക പ്രയോഗത്തിൽ അവൾക്ക് പരുക്കേറ്റു. ആ വേദനയിൽ നിൽക്കെ പൊലീസിന്റെ ലാത്തിച്ചാർജുണ്ടായി. നട്ടെല്ലിനു ക്ഷതമേറ്റു, തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ല എന്നൊക്കെ ഡോക്ടർമാർ പറയുന്നു’സാക്ഷിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്താണ് സാക്ഷിയുടെ അച്ഛനും സഹോദരനും കഴിയുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തിരുന്ന സാക്ഷിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം അവർ വീട്ടിൽ വിശ്രമത്തിലാണെന്നാണ് കുടുംബം അറിയിക്കുന്നത്.

ആശുപത്രിയിൽ സാക്ഷിയെ ആദ്യം പൊതുവാർഡിലായിരുന്നുവെങ്കിലും പിന്നീട് പ്രത്യേക നിരീക്ഷണ മുറിയിലേക്ക് മാറ്റിയെന്നാണ് വിവരം. ആശുപത്രി രേഖകളിൽ രോഗിയുടെ പേര് ‘അജ്ഞാത’ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഉടൻ വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റാനാകുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്നാണ് ചികിത്സാ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് നടപടിയെച്ചൊല്ലി ദേശീയതലത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് സാക്ഷിയുടെ ആരോഗ്യസ്ഥിതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും വിവിധ സംഘടനകളും പ്രതിഷേധക്കാരും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

‘ഇനി ഈ മണ്ണിൽ കാലു കുത്തിയാൽ ഇതുവരെ നടന്നതായിരിക്കില്ല അമേരിക്ക കാണുക; സർവ്വ ശക്തിയുമെടുത്ത് പോരാടാൻ തന്നെ തീരുമാനം; കണ്ണിന് പകരം കണ്ണു തന്നെ; അത് ഉറപ്പിച്ചു കഴിഞ്ഞു‘- ഇറാന്റെ മുന്നറിയിപ്പ്

BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026
BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026
BREAKING NEWS
മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ നിർണ്ണായക നീക്കം; മുഖ്യപ്രതിയുടെ അച്ഛനും ഇൻഫ്ലുവൻസറും അറസ്റ്റിൽ; യൂട്യൂബർ നിശാന്തിനായി വലവിരിച്ച് പോലീസ്
15 Nov 2026