ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റിലയൻസ് ജിയോ 2026 മെയ് മാസത്തിൽ കേരളത്തിൽ സജീവ മൊബൈൽ വരിക്കാരുടെ (VLR) എണ്ണത്തിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി.
കണക്കുകൾ പ്രകാരം, കേരളത്തിൽ ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം (VLR) 2026 ഏപ്രിലിലെ 101.70 ലക്ഷം പേരിൽ നിന്ന് മെയ് മാസത്തിൽ 105.06 ലക്ഷമായി ഉയർന്നു. ഇതോടെ ഒരു മാസത്തിനിടെ 3.36 ലക്ഷം സജീവ വരിക്കാരെ കൂടി ജിയോ സ്വന്തമാക്കി. സംസ്ഥാനത്തെ സജീവ വരിക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ വർധനവാണിത്.
ജിയോയുടെ സജീവ വരിക്കാരുടെ വിപണി വിഹിതവും ഏപ്രിലിലെ 24.22 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 24.74 ശതമാനമായി ഉയർന്നു.














































