BREAKING NEWS

നാടകം കളിച്ചതിനാണ് ഞങ്ങൾക്കെതിരെ കേസ്, ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടി, പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60% വരെ ഹാജരുണ്ട്, ബാക്കി 15% മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു, കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല- റിട്ട് ഹർജിയിൽ വിദ്യാർഥികൾ, ഹാജർ നില കോടതി പരിശോധിക്കട്ടേ- സർവകലാശാല

· · 1 min read
Share: Copied!

കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ ഹാജർ നിലയില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർഥികൾ കോടതിയിയിൽ. പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60 ശതമാനം വരെ ഹാജരുണ്ട്. ബാക്കി 15 ശതമാനം മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു. ഇതിനു കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല. അതിനാൽ ഫയൽ ചെയ്യാൻ ആയില്ലെന്നും വിദ്യാർഥികൾ പറയുന്നു. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വിദ്യാർഥികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം നിലവിലെ റിട്ട് ഹർജിയിലാണ് പുതിയ ഭേദഗതി സത്യവാങ്മൂലം നൽകിയത്. ഹർജി ഇന്ന് തന്നെ കോടതിയിൽ കൊണ്ടുവരാനാണ് വിദ്യാർഥികളുടെ നീക്കം. നാടകം കളിച്ചതിനാണ് തങ്ങൾക്കെതിരെ കേസെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടിയാണ്. മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ രണ്ടാമത്തെ കേസ് നൽകിയത്. ഈ വാദങ്ങൾ കൂടി പരിഗണിക്കണമെന്ന് സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർഥികൾ പറയുന്നു. അച്ചടക്കനടപടികൾക്ക് മുന്നോടിയായാണ് സസ്പെൻഷൻ. ദീർഘകാലത്തെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും റിട്ട് ഹർജിയിൽ പറയുന്നു.

അതേസമയം കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു. വിദ്യാർഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്. സസ്പെൻഷൻ വഴിയാണ് അറ്റൻഡൻസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു. ഉത്തരവ് വിദ്യാർഥികൾക്ക് അനൂകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല അറിയിച്ചു.

BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോ​ഗിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു; കുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
10 Nov 2026
BREAKING NEWS
ട്രെയിനിൽ യാത്രക്കാരിക്കു നേരെ ലൈം​ഗികാതിക്രമം; സഹയാത്രക്കാർ ഇടപെട്ടതോടെ പിന്തിരിഞ്ഞു; സ്റ്റേഷനിലിറങ്ങിയപ്പോൾ പിന്തുടർന്ന് വീണ്ടും അതിക്രമം; ചോദ്യം ചെയ്തതോടെ യുവതിയെ അടിച്ചു വീഴ്ത്തി പ്രതി ; ചുറ്റുംകൂടിയവർ പിടികൂടി ‍പോലീസിലേൽപ്പിച്ചു
10 Nov 2026
BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
കുട്ടി ​‍ഡ്രൈവർമാർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കായിരിക്കും ശിക്ഷ, മക്കളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ...കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ല- ഗതാഗത മന്ത്രി
10 Nov 2026