കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാകുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
”ഇപ്രാവശ്യം നടനും സംവിധായകനും അവതാരകനും ഒക്കെയായ രമേഷ് പിഷാരടി ജയിച്ചത് സിനിമക്കാരായ എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ നിയമസഭയിൽ രണ്ട് നടൻമാർ ഉണ്ടായിരുന്നു. മുകേഷും ഗണേഷ് കുമാറും ആയിരുന്നു അത്. എന്നാൽ അവർ രണ്ട് പേരും ഇക്കുറിയില്ല. ഇവർ രണ്ട് പേരും സ്ത്രീ വിഷയത്തിൽ ആരോപണങ്ങൾ കേട്ട് നാണംകെട്ട് നിൽക്കേണ്ടി വന്നവരാണ്. അത് സിനിമാ പ്രവർത്തകരെ സംബന്ധിച്ച് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. മുകേഷിനെതിരെ കുടുംബത്തിന് പുറത്ത് നിന്നും പരാതികൾ ഉയർന്നിരുന്നു. ഗണേഷിനെ സംബന്ധിച്ചാകട്ടെ സമ്പൂർണ പതനത്തിന് ഇട വരുത്തിയത് കുടുംബത്തിൽ നിന്ന് മാത്രമാണ്.
പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല. കാരണം സിനിമയിൽ വന്നിട്ട് വർഷങ്ങൾ ആയെങ്കിലും അത്തരത്തിൽ ഒരു ആരോപണവും ഉണ്ടായിട്ടില്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ വെച്ചടി വെച്ചടി മികവ് തെളിയിക്കുകയാണ് ഉണ്ടായത്. ഇതൊന്നും കൈമോശം വരുത്താതെ, കിട്ടിയ ഭാഗ്യത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും. സിനിമയും അഭിനയവും മറ്റ് കാര്യങ്ങളും ഒക്കെ മാറ്റി വച്ച് നല്ലൊരു ജനസേവകനാവും എന്ന് ജനങ്ങൾക്ക് കൊടുത്ത വാക്ക് പിഷാരടി പാലിക്കുമെന്ന് ഉറപ്പാണ്. സെലിബ്രിറ്റികളായ സുധീർ കരമന, അഞ്ജലി നായർ, വിവേക് ഗോപൻ, റോബിൻ, അഖിൽ മാരാർ എന്നിവർ മത്സരിച്ചെങ്കിലും അവരെയെല്ലാം ജനം കണ്ടില്ലെന്ന് നടിച്ചു”, ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.
കന്യാമറിയത്തിന്റെ വായില്‍ സിഗരറ്റ് വച്ച് കൊടുത്ത് ഇസ്രയേല്‍ സൈനികന്‍, പ്രതിഷേധം ആളിക്കത്തുന്നു


















































