BREAKING NEWS

കന്യാമറിയത്തിന്റെ വായില്‍ സിഗരറ്റ് വച്ച് കൊടുത്ത് ഇസ്രയേല്‍ സൈനികന്‍, പ്രതിഷേധം ആളിക്കത്തുന്നു

· · 1 min read
Share: Copied!

ബെയ്റൂത്ത്: തെക്കൻ ലെബനാനിലെ ഡെബെലിൽ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രായേൽ സൈനികൻ അവഹേളിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം. കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ചിത്രം ബുധനാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരനായ സൈനികനെതിരെ നടപടിയെടുക്കുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.

ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനാനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന മതപരമായ അവഹേളനങ്ങളുടെയും നാശനഷ്ടങ്ങളുടെയും പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ മാസം ഇതേ ഗ്രാമത്തിൽ തന്നെ യേശുക്രിസ്തുവിന്റെ രൂപം തകർക്കുന്ന സൈനികന്റെ ചിത്രം പുറത്തുവന്നിരുന്നു.

ഈ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് സൈനികരെ യുദ്ധമുഖത്തെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും 30 ദിവസത്തെ ജയിൽ ശിക്ഷ നൽകുകയും ചെയ്തിരുന്നു.

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026