BREAKING NEWS

ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ: ‘തികച്ചും വ്യക്തിപരമായ സന്ദർശനം; ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല; മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല‘ – കോടിയേരിയുടെ ഭാര്യ

· · 1 min read
Share: Copied!

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ​ഗോവിന്ദനെത്തിയത്. കോടിയേരിയുടെ കുടുംബാം​ഗങ്ങളുമായി ​ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു. ടികെ ​ഗോവിന്ദൻ്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ​ഗോവിന്ദൻ്റെ സന്ദർശനം.

ടികെ ​ഗോവിന്ദൻ്റേയും കുടുംബത്തിൻ്റേയും സന്ദർശത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബം പ്രതികരിച്ചു. ​ടികെ ​ഗോവിന്ദൻ്റേത് പെട്ടെന്നുള്ള സന്ദർശനമാണെന്നും അമ്മയെ വിളിച്ചാണ് അവർ എത്തിയതെന്നും മകൻ ബിനീഷ് കോടിയേരി പറഞ്ഞു. അച്ഛനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ വന്നത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ ബന്ധത്തിൻ്റെ പുറത്താണ് അവരെത്തിയതെന്നും ബിനീഷ് പ്രതികരിച്ചു.

എല്ലാ പാർട്ടി നേതാക്കളുമായും കുടുംബാം​ഗങ്ങളുമായും ബന്ധമുണ്ട്. മാഷ് അങ്ങനെയൊരു നിലപാട് എടുത്തു. അതിന് ശേഷം ഇവിടെ വരണമെന്ന് തോന്നി. ഈ വീട്ടിൽ ആർക്കും വരാം. ആരെങ്കിലും വരാൻ പാടില്ലെന്ന് പറയാൻ പറ്റുന്ന വീടല്ലല്ലോ ഇത്. സ്വാഭാവികമായും ജനങ്ങൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വീടാണ്. ഏത് വിഭാ​ഗത്തിൽപെട്ട ആളുകൾക്കും വരാൻ കഴിയുന്ന വീടാണ്. വീട് ആരുടെ മുന്നിലും കൊട്ടിയടക്കാറില്ലെന്നും ബിനീഷ് പറഞ്ഞു. തോൽവിയെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ടതാണ്. ഇന്ന് സെക്രട്ടേറിയറ്റ് നടക്കുന്നുണ്ട്. മറ്റു കീഴ്ഘടകങ്ങളിലൂടെ അന്വേഷിക്കും. പാർട്ടി തിരുത്തേണ്ടപ്പോൾ തിരുത്തുമെന്നും ബിനീഷ് പറഞ്ഞു.

തികച്ചും വ്യക്തിപരമായതാണ് ടികെ ​ഗോവിന്ദൻ്റെ സന്ദർശനമെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞു. കോടിയേരിയെ ഇന്നും ജനങ്ങൾ ആദരിക്കുന്നു. അദ്ദേഹത്തോട് സ്നേ​ഹമുള്ള ആര് വീട്ടിൽ വന്നാലും സ്വീകരിക്കും. കൊടിയേരിയെ ഓർമ്മിക്കുന്നു എന്നതാണ് അടിസ്ഥാനം. വീട്ടിൽ വരുന്നവരെ വർ​ഗവഞ്ചകരെന്ന് വിളിക്കില്ല. കോടിയേരിയോട് സ്നേഹമുള്ളവരാണ് ഇവിടെ വരുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല. എനിക്ക് എൻ്റേതായ ശരികളുണ്ട്. മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കോടിയേരിയുടെ വിയോ​ഗം വ്യക്തിപരമായ വിടവാണ്. അത് മരണം വരെ അങ്ങനെ തന്നെയായിരിക്കുമെന്നും വിനോദിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിസിനസ് തകർന്നു; കരകയറാനായി കണ്ടെത്തിയ വളഞ്ഞ വഴി- ഉറ്റ ബന്ധുവായ മന്ത്രിയുടെ അമ്മവീട്ടിൽ മോഷണം; കവർന്നത് 1.13 കോടി രൂപ വിലവരുന്ന 1300ഗ്രാം സ്വർണം

BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026