BREAKING NEWS

ബിസിനസ് തകർന്നു; കരകയറാനായി കണ്ടെത്തിയ വളഞ്ഞ വഴി- ഉറ്റ ബന്ധുവായ മന്ത്രിയുടെ അമ്മവീട്ടിൽ മോഷണം; കവർന്നത് 1.13 കോടി രൂപ വിലവരുന്ന 1300ഗ്രാം സ്വർണം

· · 1 min read
Share: Copied!

ബെംഗളൂരു: 2003 മുതൽ മന്ത്രിയുടെ വീട്ടിൽ നിന്ന് ഉറ്റ ബന്ധു അടിച്ച് മാറ്റിയത് 1.3 കിലോഗ്രാം സ്വർണം. കർണാടകയിലെ ഭവന ന്യൂനപക്ഷ വികസന മന്ത്രിയായ സമീർ അഹമ്മദ് ഖാനും കുടുംബവുമാണ് അടുത്ത ബന്ധു പലപ്പോഴായി നടത്തിയ മോഷണത്തിൽ അമ്പരന്ന് നിൽക്കുന്നത്. 1.13 കോടി രൂപ വിലവരുന്ന 1300ഗ്രാം സ്വർണമാണ് മന്ത്രിയുടെ അടുത്ത ബന്ധു കവർന്നത്.

മന്ത്രിയുടെ അമ്മയുടെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്. ശിവാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റോഡിലാണ് മന്ത്രിയുടെ അമ്മയുടെ വീട്. അമ്മയുടെ വീട്ടിലെ സ്ഥിരം സന്ദർശകനും സഹായിയുമായ ഉറ്റ ബന്ധുവാണ് മോഷണത്തിന് പിന്നിൽ 759 ഗ്രാം സ്വർണം മാത്രമാണ് നിലവിൽ പൊലീസിന് കണ്ടെത്താനായിട്ടുള്ളത്.

സംഭവത്തിൽ ശിവാജിനഗർ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മന്ത്രിയുടെ അമ്മയുടെ അടുത്ത ബന്ധുവായ സയ്യിദ് അമീർ, ഇയാളുടെ ബിസിനസ് പങ്കാളിയായ അമിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സയ്യിദ് അമീർ സ്ഥിരമായി മന്ത്രിയുടെ വീട്ടിൽ വന്ന് പോകുന്ന കുടുംബത്തിലെ ഒരംഗത്തെ പോലെ കഴിഞ്ഞിരുന്ന ആളായിരുന്നു. പ്രതികൾക്ക് ഒരു ട്രാവൽ ബിസിനസ് ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് ഈ ബിസിനസ് വൻ നഷ്ടത്തിലായി. കടം കയറി മുടിഞ്ഞ ഇവർക്ക് വേറെ എവിടെ നിന്നും പണം കണ്ടെത്താനായില്ല. ഒടുവിലാണ് ബന്ധുവായ മന്ത്രിയുടെ വീട്ടിൽ മോഷണം നടത്താൻ തീരുമാനിച്ചത്. മോഷ്ടിക്കുന്ന സ്വർണം പണയം വെച്ച് കിട്ടുന്ന പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കി കടം വീട്ടാമെന്നായിരുന്നു ഇവരുടെ പദ്ധതി.

മന്ത്രിയുടെ അമ്മയുടെ വിശ്വാസം മുതലെടുത്ത് ‘നല്ലപിള്ള’ ചമഞ്ഞായിരുന്നു മോഷണം. ബന്ധുവായതുകൊണ്ട് തന്നെ സയ്യിദ് അമീർ മന്ത്രിയുടെ അമ്മയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. വീട്ടുകാരുടെ വിശ്വാസം മുതലെടുത്തായിരുന്നു മോഷണം.

2023 മുതൽ പലപ്പോഴായി ചെറിയ അളവിൽ സ്വർണാഭരണങ്ങൾ അടിച്ചുമാറ്റാൻ തുടങ്ങി. ഇങ്ങനെയാണ് ഇവർ മൊത്തം 1.3 കിലോ സ്വർണം കവർന്നത്. മോഷണവിവരം വീട്ടുകാർ അറിഞ്ഞുതുടങ്ങിയതോടെ സയ്യിദ് അമീറിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. ദിവസവും വീട്ടിൽ വന്നിരുന്നയാൾ പെട്ടെന്ന് മന്ത്രിയുടെ അമ്മയെ കാണാനെത്തുന്നത് നിർത്തി.വീട്ടുകാർ ഫോൺ വിളിച്ചാൽ എടുക്കാതെയായി. ഒടുവിൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പൊലീസിന് ഇയാളെ സംശയമായി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026