BREAKING NEWS

ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് യുഡിഎഫ്, ധർമടത്ത് പിണറായി വിജയൻ പിന്നിൽ, പറവൂരിൽ വി ഡി സതീശന് ലീഡ്, പാലക്കാട് ശോഭ സുരേന്ദ്രൻ മുന്നിലേക്ക്

· · 1 min read
Share: Copied!

കേരളത്തിൽ യുഡിഎഫ് തരം​ഗം എന്നതിനപ്പുറം ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പിന്നിലേക്കു പോകുന്ന കാഴ്ച്ച. യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി പി അബ്ദുൾ റഷീദ്- 5741, പിണറായി- 5008 എന്നിങ്ങനെയാണ് വോട്ടുനില, ബിജെപി- 861.

അതുപോലെ എൽഡിഎഫ് മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പിന്നിലായിരിക്കുന്നത്. പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആർ കേളു, ആർ ബിന്ദു, വീണ ജോർജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാർ എന്നീ മന്ത്രിമാരാണ് പിന്നിൽ.

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. വോട്ടിം​ഗ് യന്ത്രങ്ങളിൽ നിന്നുള്ള വോട്ടുകളും എണ്ണി തുടങ്ങി. 140 മണ്ഡലകളിൽ 138 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുപ്രകാരം, യുഡിഎഫ്-95 , എൽഡിഎഫ് 39, എൻഡിഎ 6 എന്ന നിലകളാണ് ആദ്യ ഒരുമണിക്കൂറിലെ രേഖപ്പെടുത്തുന്നത്. നിലവിലെ മന്ത്രിമാരായ ഒ. ആർ കേളു, വീണ ജോർജ്, കെബി ​ഗണേഷ് കുമാർ എന്നിവർ പിന്നിലാണ്. നേമം, കാട്ടാക്കട എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് രേഖപ്പെടുത്തുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ യുഡിഎഫ് മുന്നേറുന്നു; തൊട്ടുപിന്നാലെ എൽഡിഎഫ്; നില മെച്ചപ്പെടുത്തി എൻഡിഎ

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026