കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്ന്ന് പി സി ജോർജ്. അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പാലായിൽ ഷോൺ ജോർജ് ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. അതുപോലെ കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും 11 സീറ്റിനടുത്ത് ബിജെപി- ബിഡിജെഎസ് സഖ്യം നേടുമെന്നും രാജീവ് ചന്ദ്രശേഖർ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായിൽ ഷോൺ ജോർജ് 100% ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. അതുപോലെ കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണ്.
ഇക്കുറി ആർക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ല. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 60 സീറ്റിനടുത്ത് അവരും നേടും. കേരളത്തിൽ തൂക്ക് മന്ത്രിസഭയായിരിക്കും വരാൻ പോകുന്നത്. 11സീറ്റിൽ എൻഡിഎ ജയിക്കും. അതായത് ബിജെപി- ബിഡിജെഎസ് സഖ്യം നേടും. ബിജെപി പ്രതിപക്ഷത്തിരിക്കുംയ കേരളത്തിന് പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവന്മാർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കവേയാണ് പിസി ജോർജ് തന്റെ നിരീക്ഷണം വ്യക്തമാക്കിയത്.

















































