BREAKING NEWS

ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്

· · 1 min read
Share: Copied!

പനാജി: ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർ വികാസ് ദേക്കറിനും പീഡനത്തിന് സഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിനി പാല്യേക്കറിനുമെതിരെ പോലീസ് കേസെടുത്തു. നോർത്ത് ഗോവയിലെ റിബന്ദറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽവെച്ചാണ് അതിക്രമങ്ങൾ നടന്നതെന്നാണ് പരാതി. സംഭവത്തിൽ നിയമനടപടികൾക്കും വകുപ്പുതല നടപടികൾക്കും തുടക്കമിട്ടതായി ഗോവ പൊലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ അറിയിച്ചു.

16 വയസികാരിയായ പെൺകുട്ടിക്കെതിരെ ജൂലൈ 25നും ഒക്ടോബർ 27നുമാണ് അതിക്രമങ്ങൾ നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവെച്ച് ഇൻസ്പെക്ടർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവങ്ങളിൽ മറ്റൊരു സ്ത്രീയുടെ സഹായവും ഉണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പെൺകുട്ടി ആദ്യം ചൈൽഡ് ഹെൽപ്‌ലൈനെ സമീപിച്ചാണ് പരാതി അറിയിച്ചത്. തുടർന്ന് ഈ പരാതി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വികാസ് ദേക്കറിന് തന്നെ കൈമാറുകയായിരുന്നു. എന്നാൽ, പിന്നീട് ഇൻസ്പെക്ടർ തന്റെ ഓഫീസിനുള്ളിൽവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു.

കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ സംവിധാനത്തിലൂടെ ലഭിച്ച പരാതി കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥനെതിരെയാണ് പിന്നീട് ഗുരുതരമായ ആരോപണം ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ഇൻസ്പെക്ടർക്കും ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിനി പാല്യേക്കറിനുമെതിരെ കേസെടുക്കുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസിലെ 75-ാം വകുപ്പ് പ്രകാരം ലൈംഗിക പീഡനത്തിനും 127-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി തടങ്കലിൽവയ്ക്കുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. പോക്സോ നിയമത്തിലെ 10-ാം വകുപ്പ് പ്രകാരമുള്ള ഗുരുതരമായ ലൈംഗികാതിക്രമം, 12-ാം വകുപ്പ് പ്രകാരമുള്ള ലൈംഗിക പീഡനം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

സംഭവത്തിൽ പോലീസ് സേനയുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗോവ പോലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ വ്യക്തമാക്കി. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെയും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീക്കെതിരെയും നിയമപരമായ നടപടികൾക്കൊപ്പം വകുപ്പുതല നടപടികളും ആരംഭിച്ചു. അതിക്രമങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലം ക്രൈംബ്രാഞ്ച് ഓഫീസായതിനാൽ കേസ് അന്വേഷണത്തിനായി ഓൾഡ് ഗോവ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026