BREAKING NEWS

ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ

· · 1 min read
Share: Copied!

ധൻബാദ്: ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയതിന് പിന്നാലെ ​ഗൈനക്കോളജിന്റെ സഹായമില്ലാതെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായി ആരോപണം. 24കാരിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവും ഡയഗ്നോസ്റ്റിക് സെന്റർ നടത്തിപ്പുകാരനും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

കത്രാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാംദിഹിലുള്ള സെൻട്രൽ ഡയഗ്നോസ്റ്റിക് സെന്ററിലാണ് സംഭവം നടന്നത്. പെൺകുഞ്ഞാണെന്ന് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയത്തിലൂടെ മനസിലാക്കിയതിനെത്തുടർന്ന് യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നാണ് ആരോപണം. പെറ്റർവാർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന കിരൺ കുമാരിയാണ് മരിച്ചത്. കിരണിന്റെ ഭർത്താവ് സോനു കേവത്തും ഭർതൃവീട്ടുകാരും ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തെത്തുടർന്ന് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്താൻ സമ്മർദം ചെലുത്തിയെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

ശ്യാംദിഹിലെ സെൻട്രൽ ഡയഗ്നോസ്റ്റിക് സെന്ററിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗർഭസ്ഥശിശു പെൺകുട്ടിയാണെന്ന് മനസിലാക്കിയതോടെ കിരണിനെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു. ഗർഭച്ഛിദ്ര നടപടികൾക്കിടെ കിരണിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും അമിതമായി രക്തസ്രാവമുണ്ടാവുകയും ചെയ്തു. തുടർന്ന് ശ്യാംദിഹിലെ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ശരിയായ രീതിയിൽ നടത്താത്ത ഗർഭച്ഛിദ്രത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, മരണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. മരിച്ച യുവതിയുടെ പിതാവ് രാജേന്ദ്ര കുമാർ കേവത്ത് നൽകിയ എഴുത്തുപരാതിയുടെ അടിസ്ഥാനത്തിൽ കത്രാസ് പോലീസ് 274/2026 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു.

കിരണിന്റെ ഭർത്താവ് സോനു കേവത്ത്, സെൻട്രൽ ഡയഗ്നോസ്റ്റിക് സെന്റർ നടത്തിപ്പുകാരൻ സച്ചിൻ കേവത്ത്, റിലീഫ് ഡയഗ്നോസ്റ്റിക്കിലെ ജീവനക്കാരനായ വിജയ് ഗോസ്വാമി, എസ്എൻഎംഎംസിഎച്ചിലെ നഴ്‌സ് സുലോചന ദേവി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച യുവതിയുടെ ഭർതൃപിതാവ്, ഭർതൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, സഹോദരഭാര്യ, ഭർത്താവിന്റെ സഹോദരി എന്നിവരടക്കം നിരവധി പേരെ കേസിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയഗ്നോസ്റ്റിക് സെന്ററുമായി ബന്ധപ്പെട്ട മറ്റ് ജീവനക്കാർ, ലബോറട്ടറി ടെക്നീഷ്യൻമാർ, ഡോക്ടർമാർ എന്നിവരുടെയും പങ്ക് അന്വേഷണവിധേയമാണ്.

ഒളിവിലുള്ള മറ്റ് പ്രതികളെ പിടികൂടുന്നതിനായി വിവിധയിടങ്ങളിൽ പരിശോധനകൾ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ സെൻട്രൽ ഡയഗ്നോസ്റ്റിക് സെന്റർ സീൽ ചെയ്തു. ഗർഭച്ഛിദ്രം നടന്ന സമയത്ത് കേന്ദ്രത്തിൽ യോഗ്യതയുള്ള ഗൈനക്കോളജിസ്റ്റോ മറ്റ് യോഗ്യതയുള്ള ഡോക്ടർമാരോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഫോറൻസിക് സംഘം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം ഗർഭച്ഛിദ്ര നടപടികൾ എങ്ങനെയാണ് നടത്തിയതെന്നും കിരണിന്റെ മരണത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ എന്താണെന്നും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

 

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026