BREAKING NEWS

ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

· · 1 min read
Share: Copied!

കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരി​ഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശവും നൽകി.
ഹർത്താലിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. ആ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52-ൽപ്പരം ദളിത് സംഘടനകൾ, ആക്ഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങൾ തടയില്ല, ജനജീവിതം തടസ്സപ്പെടുത്തില്ല എന്നിങ്ങനെയുള്ള ഉറപ്പുകൾ മുമ്പ് ഹർത്താലനുകൂലികൾ നല്കിയിരുന്നെങ്കിലും അതൊന്നും ഇന്ന് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. അതിനാൽ തന്നെ ജനജീവിതം തടസ്സപ്പെടുത്തുമാറ് ഇന്ന് എന്തൊക്കെ കാര്യങ്ങളാണ് സംസ്ഥാന വ്യാപകമായി സംഭവിച്ചത് എന്നതുസംബന്ധിച്ച റിപ്പോർട്ടാണ് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഈ വിഷയം പരി​ഗണിച്ചത്.

പലയിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളിലെത്തേണ്ടവർ, ആശുപത്രി ആവശ്യങ്ങൾക്കായി പോയവർ എന്നിവരെ ഹർത്താലനുകൂലികൾ ഇന്ന് തടസ്സപ്പെടുത്തുകയുണ്ടായി. പൊതു​ഗതാ​ഗതത്തെയും ഹർത്താൽ ബാധിക്കുകയുണ്ടായി.

‘ തെറ്റുപറ്റി, കീഴടങ്ങുന്നു‘വെന്ന് സജി; വിശദമായി ചോദ്യം ചെയ്യും; മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026