ആലപ്പുഴ: സദ്യക്കു പായസം കൊടുക്കാത്തതിൽ ക്ഷുഭിതനായ 32-കാരൻ വിളമ്പിയ ആളെ മർദിച്ചു. വീട്ടിൽ പോയി ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസം ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചസദ്യക്കിടയിലാണ് സംഭവം. പായസം നൽകാത്തതിൽ പ്രകോപിതനായ യുവാവ് വിളമ്പുകാരനെ കല്ലിനിടിച്ചെന്നാണ് പരാതി.
ഇതുകൊണ്ടൊന്നും കലിതീരാതെവിളമ്പിയ ആളുടെ വീട്ടിലെത്തി അയാളുടെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തള്ളിമറിച്ചിടുകയും ചെയ്തെന്നും പോലീസ് പറയുന്നു. യുവാവിനെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുക്കുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.














































