BREAKING NEWS

‘മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല’: രാഹുൽ ഗാന്ധിയോട് അമിത് ഷാ

· · 1 min read
Share: Copied!

പൂനെ: അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിമർശിക്കുകയും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് രാഹുൽ ഗാന്ധിയുടെ പതിവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം നിലപാടുകൾ തുടർന്നാൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരമാണ് ലക്ഷ്യമെങ്കിൽ വിദേശയാത്രകൾ അവസാനിപ്പിച്ച് ഇന്ത്യയിലെ ഗ്രാമങ്ങൾ സന്ദർശിക്കാനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടതെന്നും അമിത് ഷാ പരിഹസിച്ചു.

തുടർച്ചയായി മൂന്നുതവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ നിരാശ കോൺഗ്രസ് വിവിധ രീതികളിൽ പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ സംഘടിപ്പിച്ച സമ്മേളനത്തിന് ‘ഭാരത് ഉച്ചകോടി’ എന്നാണ് പേരിട്ടത്. കോൺഗ്രസിന്റെ യുവരാജാവും സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തി ലോകത്തിന് മുന്നിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയവും പരാജയവും അതിന്റെ നേതാക്കളുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പത്തുവർഷം രാജ്യം ഭരിക്കാൻ അവസരം ലഭിച്ചിട്ടും 12 ലക്ഷം കോടി രൂപയുടെ അഴിമതിയും തട്ടിപ്പുമാണ് കോൺഗ്രസ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേത്തുടർന്നാണ് ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കി നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതെന്നും ഷാ പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി അഴിമതിയുടെയോ സാമ്പത്തിക തട്ടിപ്പിന്റെയോ ആരോപണങ്ങൾ നേരിടാത്ത നേതാവാണ് നരേന്ദ്ര മോദിയെന്നും അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസ് നേതാക്കളെ കാണുമ്പോൾ ഇക്കാര്യം അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ അധികാരത്തിലെത്താമെന്ന് കോൺഗ്രസ് കരുതേണ്ട. വിദേശയാത്രകൾ അവസാനിപ്പിച്ച് രാജ്യത്തെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളെ കാണണം. അങ്ങനെ ചെയ്താൽ ഒരുപക്ഷേ അധികാരത്തിലേക്കുള്ള അവസരം ലഭിച്ചേക്കാം. എന്നാൽ, ലോകം മുഴുവൻ പ്രശംസിക്കുന്ന നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വികസനയാത്രയെയും അപകീർത്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; ‘പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി’ എന്ന് പി.കെ. ബഷീർ

BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026