BREAKING NEWS

പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; ‘പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി’ എന്ന് പി.കെ. ബഷീർ

· · 1 min read
Share: Copied!

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. പാലത്തിന്റെ  പിതൃത്വം ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം ഉദ്ഘാടനച്ചടങ്ങിലും പ്രതിഫലിച്ചു. വൈകിട്ട് നാലിന് നടന്ന ചടങ്ങ് എൽഡിഎഫ് ബഹിഷ്കരിച്ചു. പാലം ഇടതുപക്ഷം കൊണ്ടുവന്ന പദ്ധതിയാണെന്നും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം പരിഹാസ്യമാണെന്നും ആരോപിച്ചാണ് എൽഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റി ചടങ്ങിൽനിന്ന് വിട്ടുനിന്നത്.

കോഴഞ്ചേരി പാലം വേണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചത് മുൻ എംഎൽഎ ശിവദാസൻ നായരാണെന്ന് അബിൻ വർക്കി എംഎൽഎ ഉദ്ഘാടനച്ചടങ്ങിൽ ആവർത്തിച്ചു. 2013-14 കാലത്താണ് പാലത്തിന് ആദ്യമായി അനുമതി ലഭിച്ചത്. പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കൂടുതൽ തുക അനുവദിച്ചു. വീണാ ജോർജിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാലം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേത് മാത്രമല്ലെന്നും നാടിന്റെ പൊതുസ്വത്താണെന്നും അബിൻ വർക്കി വ്യക്തമാക്കി.

താൻ തുടങ്ങിവെച്ച നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ അബിൻ വർക്കിക്ക് സാധിക്കുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും മുൻ എംഎൽഎ ശിവദാസൻ നായർ പ്രതികരിച്ചു. പത്തുവർഷത്തിനുശേഷമാണ് ഒരു സർക്കാർ പരിപാടിയിലേക്ക് തനിക്ക് ക്ഷണം ലഭിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാലത്തിനായി യോഗം വിളിക്കുകയും നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കാൻ തീരുമാനിച്ച് രണ്ടുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിൽ വിവാദമുണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലത്തിന്റെ നിർമാണത്തിൽ തന്റെ കാലത്താണ് ഇത്രയും പുരോഗതിയുണ്ടായതെന്ന് പറയാനുള്ള മാന്യത അബിൻ വർക്കി കാണിച്ചെന്നും എന്നാൽ എല്ലാവരിൽനിന്നും അത്തരം മാന്യത പ്രതീക്ഷിക്കാനാവില്ലെന്ന് പലരും തെളിയിക്കുകയാണെന്നും ശിവദാസൻ നായർ കൂട്ടിച്ചേർത്തു.

കോഴഞ്ചേരി പാലത്തിന്റെ ‘വാപ്പ’ ആരാണെന്ന് ഇപ്പോൾ മനസ്സിലായെന്ന് ചടങ്ങിൽ സംസാരിച്ച പി.കെ. ബഷീർ പരിഹസിച്ചു. പ്രവൃത്തി പൂർത്തിയായ ശേഷമല്ലേ ഉദ്ഘാടനം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞാൽ എല്ലാവരുടെയും എംഎൽഎയാണ്. പൊതുമരാമത്ത് വകുപ്പ് വർഷങ്ങളായി നോക്കുകുത്തിയാണെന്നും കിഫ്ബി മേസ്തിരിയുടെ പണിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും പി.കെ. ബഷീർ വിമർശിച്ചു.

കോഴഞ്ചേരിയിൽ കേന്ദ്രപദ്ധതിയുടെ ഭാഗമായി ഒരു ബൈപാസ് കൂടി വരുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പമ്പ റോഡ് നിശ്ചയദാർഢ്യത്തോടെ ഒരു മാസംകൊണ്ട് പൂർത്തിയാക്കി. ആറന്മുള മണ്ഡലത്തിന് മുൻഗണന നൽകുമെന്നും മാറ്റത്തിന്റെ കൊടുങ്കാറ്റ് കേരളത്തിൽ വീശിയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നും പറയാതെ വീട്ടിലിരുന്നാലും വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള ഭാഗ്യം തനിക്കുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.

അതേസമയം, പാലം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നിർമിച്ചതെന്ന കള്ളപ്രചാരണം നടത്തി ഉദ്ഘാടനം നടത്താനുള്ള അബിൻ വർക്കി എംഎൽഎയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എൽഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ് ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും എൽഡിഎഫ് ആരോപിച്ചു.

BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026