BREAKING NEWS

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും, ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കം… ട്രംപിന്റെ അന്ത്യശാസനം!! ഇങ്ങോട്ട് ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ യുഎസ് ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങൾ തുടങ്ങി മൊത്തത്തിൽ ലക്ഷ്യമിടുമെന്ന് ഇറാന്റെ മറുഭീഷണി

· · 1 min read
Share: Copied!

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തി.

എന്നാൽ ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി, ഇങ്ങോട്ടാക്രമിക്കാൻ വന്നാൽ മേഖലയിലെ യുഎസിന്റെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. ഇറാന്റെ ഇന്ധന, ഊർജകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുഎസിന്റെയും മേഖലയിലെ ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങളെ ലക്ഷ്യംവെക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

അതേസമയം നേരത്തെ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസിന് ഹോർമുസ് കടലിടുക്ക് ആവശ്യമില്ല. പക്ഷേ, യൂറോപ്പിനും കൊറിയക്കും ജപ്പാനും ചൈനക്കും വേണം. അതുകൊണ്ട് അതിന്റെ സുരക്ഷ അവർ നോക്കട്ടെ എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെതിരായ യുദ്ധത്തിൽ യു.എസ്.-ഇസ്രയേൽ സഖ്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാ​ഗങ്ങളും പുതിയ ഭീഷണിയിറക്കിയത്.

‘പണികിട്ടി‘! കുരുക്കിട്ട് കേബിളുകൾ; മലബാറിലെ ആദ്യ കെഎസ്ആർടിസി ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പുറത്തിറക്കാനാവുന്നില്ല; കട്ടപ്പുറത്തായത് രണ്ടുകോടി രൂപ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026