BREAKING NEWS

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം, ആശുപത്രികളിൽ മാസ്ക് ഉപയോ​ഗിക്കണം, സംസ്ഥാനത്ത് കോവിഡ് വർധിക്കുന്നു, സർക്കുലർ പുറത്തിറക്കി ആരോ​ഗ്യ വകുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലറാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു.

കൂടാതെ കോവിഡ് 19, ഇൻഫ്‌ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം, രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവർക്കും കോവിഡ് പരിശോധന നടത്തണം എന്നിങ്ങനെയുളള നിർദ്ദേശങ്ങളും സർക്കുലറിലുണ്ട്.

അതോടൊപ്പം ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും സർക്കുലറിൽ പറയുന്നു. ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്ത‌ത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർ​ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

കക്കാൻ കയറിപ്പോൾ കാണുന്നത് സിസിടിവി, ഉടനെ മുണ്ടുകൊണ്ട് അതങ്ങ് മറച്ചു, ജനൽ കുത്തിത്തുറന്ന് അകത്തുകയറി വീട്ടമ്മയുടെ കാലിൽ കിടന്ന പാദസരം അടക്കം 18 പവൻ കവർന്നു, ക്യാമറ മറയ്ക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026