BREAKING NEWS

മെനക്കേട് ഒഴിവാക്കാൻ അഭയാർഥികൾക്കു അമേരിക്കയുടെ വക പുതിയ ഓഫർ!! സ്വമേധയാ നാടുവിട്ടാൽ അഭയാർഥികൾക്ക് 1000 ഡോളർ!! 16000 ​ഡോളർ കമ്പനിക്കു ലാഭം തന്നെയെന്നു കണ്ടെത്തൽ 

· · 1 min read
Share: Copied!

വാഷിംഗ്ടൺ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് മുന്നിലേക്ക് പുതിയ ‘ഓഫർ വച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്ന് സ്വമേധയാ നാടുവിടാൻ തയ്യാറായിരിക്കുന്ന അഭയാർത്ഥികൾക്ക് 1000 ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎസ് ഡിപ്പാർട്മന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണ് ഈ തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ഓഫർ.

ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, അയാളെ അറസ്റ്റ് ചെയ്ത്, നാടുകടത്തുന്നത് വരെയുള്ള നടപടികൾക്ക് 17000 ഡോളറാണ് ചിലവ്. ഈ ചിലവ് വെട്ടിച്ചുരുക്കാനാണ് അഭയാർത്ഥികൾക്ക് പണം വാഗ്ദാനം ചെയ്യുന്നത്. ജനുവരി 20ന് പ്രസിഡന്റ് ട്രംപ് പദവി ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള നാടുകടത്തലാണ് ‌നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെക്കും 1,52,000 ആളുകളെ നാടുകടത്തിയെന്നാണ് കണക്ക്. ഇതിനായി വലിയ തുകയാണ് ചിലവ് വന്നിരിക്കുന്നത് എന്നതിനാലാണ് പുതിയ വാഗ്ദാനം.

മാത്രമല്ല വലിയ വിവാദങ്ങൾക്കു വഴിവച്ച സംഭവം കൂടിയായിരുന്നു ട്രംപിന്റെ നാടുകടത്തൽ. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ച ശേഷം, വ്യോമസേനാ വിമാനത്തിൽ എത്തിച്ച നടപടിക്ക് നേരെ വലിയ വിമർശനം ഉയർന്നിരുന്നു.

പാക്കിസ്ഥാനെ വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഐക്യരാഷ്ട്ര സംഘടന സുരക്ഷാസമിതി യോഗം, പാക് മിസൈൽ പരീക്ഷണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണം!! സ്ഥിതിഗതികൾ അസ്ഥിരമെന്ന് ടുണീഷ്യൻ നയതന്ത്രജ്ഞൻ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026