BREAKING NEWS

മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ… ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്… നെടുമ്പാശ്ശേരി വാഹനാപകടത്തിൽ അമിതവേ​ഗം സ്ഥിരീകരിച്ച് സാങ്കേതിക പരിശോധനാ റിപ്പോർട്ട്

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടത്തിൽ ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലും വാഹനത്തിന്റെ അമിതവേഗം സ്ഥിരീകരിച്ചു. കേസിൽ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളോട് അടുത്ത് നിൽക്കുന്ന വിവരങ്ങളാണ് കാർ കമ്പനിയും പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ അപകടസ്ഥലത്തേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് കൂടുതൽ ശാസ്ത്രീയമായ പിന്തുണ നൽകുന്നതിനായി വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് ബിഎംഡബ്ല്യു ഇന്ത്യ ഇന്ന് അന്വേഷണസംഘത്തിന് റിപ്പോർട്ട് കൈമാറി.

അതേപോലെ ബിഎംഡബ്ല്യു കമ്പനിയുടെ റിപ്പോർട്ട് പ്രകാരം, അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് സുഹൈൽ ബ്രേക്ക് പെഡൽ അമർത്തിയതെന്നും വാഹനത്തിന്റെ ക്രാഷ് ഡാറ്റാ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയ അമിതവേഗം വാഹനത്തിന്റെ ക്രാഷ് ഡാറ്റാ പരിശോധനയിലൂടെയും സ്ഥിരീകരിക്കപ്പെട്ടത് കേസിൽ അന്വേഷണ സംഘത്തിന് നിർണായകമായ തെളിവാണ്. വാഹനത്തിന്റെ സാങ്കേതിക സംവിധാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾക്ക് കൂടുതൽ ശാസ്ത്രീയമായ അടിത്തറ നൽകുന്നു.

അപകടത്തിന്റെ സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗത, അപകടത്തിന് തൊട്ടുമുമ്പുള്ള ഡ്രൈവറുടെ പ്രവർത്തനങ്ങൾ, മറ്റ് പ്രതികളുടെ പങ്ക് എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026
BREAKING NEWS
യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബി...
05 Nov 2026