BREAKING NEWS

പാക്കിസ്ഥാനെ വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഐക്യരാഷ്ട്ര സംഘടന സുരക്ഷാസമിതി യോഗം, പാക് മിസൈൽ പരീക്ഷണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണം!! സ്ഥിതിഗതികൾ അസ്ഥിരമെന്ന് ടുണീഷ്യൻ നയതന്ത്രജ്ഞൻ

· · 1 min read
Share: Copied!

വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം തീർത്തും വഷളായിരിക്കെ പാക്കിസ്ഥാനെ വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസംഘടന സുരക്ഷാ സമിതി. ഇന്നലെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാക്കിസ്ഥാൻ തീർത്തും ഒറ്റപ്പെട്ടു. യോഗത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത ചോദ്യങ്ങൾ ഉയർന്നുവന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മാത്രമല്ല പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷ സമിതി തള്ളി.

കൂടാതെ പാക്കിസ്ഥാൻ ആണവഭീഷണി മുഴക്കിയതിനെയും മിസൈൽ പരീക്ഷണത്തെയും സുരക്ഷ സമിതി വിമർശിച്ചു. പാക്കിസ്ഥാന്റെ സമീപകാല മിസൈൽ പരീക്ഷണങ്ങളിൽ ഐക്യരാഷ്ട്രസംഘടന സുരക്ഷാ സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകളിൽ, സുരക്ഷ സമിതി അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ഉത്തരവാദിത്തത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

അതേസമയം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കറി തയിബയുടെ പങ്കിനെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാസമിതി അംഗങ്ങൾ പാക്കിസ്ഥാൻ പ്രതിനിധികളോട് ചോദ്യം ഉയർത്തിയതായാണ് റിപ്പോർട്ട്. ഇതോടെ തങ്ങൾക്ക് അനുകൂലമായി രാജ്യാന്തര തലത്തിൽ വിഷയത്തെ മാറ്റാനുള്ള പാക്ക് തന്ത്രം അപ്പാടെ പാളിപ്പോയി,

കൂടാതെ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യോ​ഗത്തിനെത്തിയ രാജ്യങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന എല്ലാ ആരോപണങ്ങളും തങ്ങൾ നിരസിച്ചെന്ന് ചർച്ചകൾക്ക് ശേഷം പാക്കിസ്ഥാൻ പ്രതിനിധി അസിം ഇഫ്തിഖർ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അസിം പറഞ്ഞു.

യോഗത്തിൽനിന്നു പുറത്തുവന്ന ശേഷം സ്ഥിതിഗതികൾ അസ്ഥിരമാണ് എന്ന് ടുണീഷ്യൻ നയതന്ത്രജ്ഞൻ ഖാലിദ് മുഹമ്മദ് ഖിയാരി പറഞ്ഞു. സംവാദത്തിനും സമാധാനപരമായ പരിഹാരത്തിനും വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ തീവ്രത കുറയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നെന്ന് ഒരു റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. ‌

ക്ഷേത്ര മതിൽക്കെട്ടിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുണ്ടായ വൈരാ​ഗ്യം, തക്കം പാർത്തിരുന്ന പ്രതി സൈക്കിളിൽ പോവുകയായിരുന്ന 15കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി, ആദിശേഖർ കൊലക്കേസിൽ പ്രിയരഞ്ജന് ജീവപര്യന്തം

BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026
BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026