BREAKING NEWS

പരുക്ക്- സിം​ഗിൽ പോലുമെടുക്കാനാകാതെ സഞ്ജു സാംസൺ, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു ‘റിട്ടയേഡ് ഹർട്ട്’

· · 1 min read
Share: Copied!

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പരുക്ക് . ഡൽഹിയിൽ ആർആർ 189 റൺസ് പിന്തുടരുന്നതിനിടെ, ലെഗ് സ്പിന്നർ വിപ്രജ് നിഗത്തെ വെട്ടിക്കാൻ ശ്രമിച്ച സാംസണിനു പരുക്കേൽക്കുകയായിരുന്നു. വേദന സഹിക്കാനാകാതെ ഇടതുവശത്ത് വാരിയെല്ലിന് ചുറ്റും കൈപിടിച്ച് കുനിഞ്ഞുനിന്നു. ഉടൻ ഫിസിയോയെത്തി നോക്കി കുഴപ്പമില്ലെന്നു താരം വീണ്ടും ബാറ്റിങ്ങിനു തയാറെടുത്തു.

അടുത്ത പന്ത് ഫ്രീ-ഹിറ്റായിരുന്നു, അതിൽ സഞ്ജു റൺസിനു ശ്രമിച്ചെങ്കിലുംവീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ അദ്ദേഹത്തിന് ഓടാൻ കഴിഞ്ഞില്ല, പിന്നീട് അദ്ദേഹം മുറിവേറ്റതിനാൽ റിട്ടയേഡ് ഹർട്ടാകാൻ തീരുമാനിക്കുകയായിരുന്നു. പകരം റിയാൻ പരാഗ് ടീമിലെത്തി. സാംസൺ 19 പന്തിൽ മൂന്ന് സിക്സും രണ്ടു ഫോറുമായി 31 റൺസ് നേടിയിരുന്നു ആ സമയത്ത്, യശസ്വി ജയ്‌സ്വാളിനൊപ്പം 5.3 ഓവറിൽ ആദ്യ വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. ‌

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ
17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നിവരോടൊപ്പം നാല് പോയിന്റുമായി രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026