FOOTBALL WORLD CUP 2026

മോനേ പാണ്ഡ്യ, കണ്ണുതള്ളണ്ട, ചെക്കൻ പിറന്നുവീണത് ഫുട്ബോളിന്റെ ചൂരുള്ള മലപ്പുറത്തിന്റെ മണ്ണിലാ…ഡഗ്ഔട്ടിന്റെ മേൽക്കൂരയിലേക്ക് തുടരെത്തുടരെ ഷോട്ട് പായിച്ച് വി​ഗ്നേഷ്, അന്തംവിട്ട് പാണ്ഡ്യ!! ചെക്കനെ ഫുട്ബോൾ ലോകത്തേക്ക് സ്വാ​ഗതം ചെയ്ത് ഐഎസ്എൽ- വീഡിയോ

· · 1 min read
Share: Copied!

മുംബൈ: ഐപിഎല്ലിലെ ഒറ്റ മത്സരം കൊണ്ടുതന്നെ സൂപ്പർ താരപരിവേഷം കിട്ടിയ മലയാളിയായ യുവതാരം വിഘ്നേഷ് പുത്തൂരിനെ ഫുട്ബോളിന്റെ ലോകത്തേക്ക് ‘സ്വാഗതം ചെയ്ത്’ ഇന്ത്യൻ സൂപ്പർ ലീഗും (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സും! വിഘ്നേഷ് പുത്തൂരിന്റെ സ്വന്തം ടീമായ മുംബൈ ഇന്ത്യൻസ്, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരത്തിന്റെ ഫുട്ബോൾ സ്കിൽസ് കണ്ടാണ്, ഇരുകൂട്ടരും താരത്തെ ഫുട്ബോളിലേക്ക് സ്വാഗതം ചെയ്തത്.

അതേസമയം വിഘ്നേഷിന്റെ ഷോട്ട് കണ്ട് കണ്ണുതള്ളി നിൽക്കുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ ഹാർദിക് പാണ്ഡ്യയേയും വീഡിയോയിൽ കാണാം. ‘മോനെ വിഗി… ചെക്കൻ ഒരേ പൊളി’ എന്ന മലയാളം ക്യാപ്ഷൻ സഹിതമാണ് മുംബൈ ഇന്ത്യൻസ് വിഘ്നേഷ് പുത്തൂരിന്റെ പുതിയ വീഡിയോ പങ്കുവച്ചത്. ഡഗ്ഔട്ടിന്റെ മേൽക്കൂരയിലേക്ക് വിഘ്നേഷ് കൃത്യമായി തുടരെത്തുടരെ ഷോട്ട് പായിക്കുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോ അനുസ്മരിപ്പിക്കുന്ന താരത്തിന്റെ ആഹ്ലാദ പ്രകടനവുമുണ്ട്.

‘‘അടുത്ത ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോയിൽ ഇതാ ഒരു പുതിയ താരം’ എന്നായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് മുംബൈ ഇന്ത്യൻസിന്റെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ്. ‘‘സ്വാഗതം വിഘ്നേഷ്’ എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള കമന്റ്.

അതേസമയം ‘കൂടുതൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ചെക്കൻ മലപ്പുറംകാരനാണ്’ എന്ന കമന്റുകളും ധാരാളമുണ്ട്. ഫുട്ബോൾ പ്രേമികളുടെ നാടായ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ് വിഘ്നേഷ്. കഴിഞ്ഞ ദിവസം റയൽ മഡ്രിഡിനെതിരെ ചാംപ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഫ്രീകിക്കിൽനിന്ന് ഇരട്ടഗോൾ നേടി തിളങ്ങിയ ഇംഗ്ലിഷ് ക്ലബ് ആർസനലിന്റെ ഡെക്ലാൻ റൈസിനെ ഓർമിപ്പിച്ച്, ‘ഡെക്ലാൻ പുത്തൂർ’ എന്നായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലീഷ് താരം റീസ് ടോ‍പ്‌ലിയുടെ കമന്റ്.

ഐപിഎലിൽ ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നതിനു മുന്നോടിയായി, പരിശീലന വേളയിൽ പകർത്തിയതാണ് വി​ഗ്നേഷിന്റെ പുതിയ വൈറൽ വീഡിയോ. ഇന്നു രാത്രി 7.30നാണ് മുംബൈ – ഡൽഹി മത്സരം. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. അഞ്ച് കളികളിൽനിന്ന് ഒരേയൊരു ജയവുമായി മുംബൈ ഒൻപതാം സ്ഥാനത്താണ്.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനു മരിച്ച നിലയിൽ, കൊല്ലത്തെത്തിയത് ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരാകാൻ

 

View this post on Instagram

 

A post shared by Mumbai Indians (@mumbaiindians)

BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026