BREAKING NEWS

കേരളോത്സവം നടത്താന്‍ തയ്യാറാക്കിയ ഗ്രൗണ്ടില്‍ കാറോടിച്ച് കയറ്റി, ചളിയാക്കി നശിപ്പിച്ചു, ഉടമയ്ക്ക് 57,000 രൂപ പിഴ ചുമത്തി

· · 1 min read
Share: Copied!

കൊച്ചി: ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു വാഹന ഉടമയുടെ പ്രകടനം. ഇതോടെ വാഹന ഉടമയ്ക്കെതിരെ പഞ്ചായത്ത് കടുത്ത നടപടിയും സ്വീകരിച്ചു.

നാശനഷ്ടം പരിഹരിക്കുന്നതിനുള്ള തുകയും പിഴയും ഉൾപ്പെടെ 57,212 രൂപ 7 ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി വാഹന ഉടമയ്ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുരുക്കുന്നപുരം ഗ്രൗണ്ടിലാണ് കാറോടിച്ച് കയറ്റി ഗ്രൗണ്ട് ചെളിയാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്തെന്നു പരാതി ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു.

ഈ വർഷത്തെ കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് സജ്ജീകരിച്ചിരുന്ന ഗ്രൗണ്ടിലാണ് വാഹനം ഓടിച്ചുകയറ്റിയത്. ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കാൻ 47,212 രൂപ ചെലവ് വരുമെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ തയാറാക്കിയ എസ്റ്റിമേറ്റിൽ വ്യക്തമാക്കുന്നു. ഇതിനു പുറമേ പഞ്ചായത്ത് സ്ഥലത്ത് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയതിന് 10,000 രൂപ പിഴയും ചേർത്താണ് ആകെ 57,212 രൂപ ചുമത്തിയിരിക്കുന്നത്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026