BREAKING NEWS

പെൺകുട്ടി ഒളിച്ചോടിപ്പോയെന്നു പോലീസ്, കാണാതായത് 15കാരി അല്ലേ? മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണുള്ളത്? എന്തുകൊണ്ടാണ് പോലീസ് നായയുടെ പരിശോധന വൈകിയത്? 15 കാരിയും യുവാവും മരിച്ച സംഭവത്തിൽ പോലീസിന് ​ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ആരാഞ്ഞു. ഇതിനു കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പോലീസ് കോടതിയിൽ മറുപടി നൽകി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്.

സ്ത്രീകളെയോ, കുട്ടികളെയോ കാണാതായാൽ പോലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണുള്ളത്? പോലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയതെന്നാണ്? പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പAലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.

‘എന്റെ പിഴ’… പറഞ്ഞത് തെറ്റായിപ്പോയി, പാർട്ടിക്ക് പൂർണമായും വിധേയൻ, ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്.. എന്റ പേരിൽ പ്രശസ്തരാവാനാണ് അവർ ശ്രമിച്ചത്- എ പദ്മകുമാർ

ഇതിനു പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പോലീസ് മറുപടി നൽകി. ഇതോടെ 15 വയസുള്ള പെൺകുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്സോ കേസായി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പോലീസ് പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിലാണ് അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു.

ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ​ഗോവിന്ദൻ

പെൺകുട്ടി എന്ന നിലയിലായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നത്. മൊഴികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിക്കട്ടെ എന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് 1:45 ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. കുട്ടികൾ വിലപ്പെട്ടതാണ്, അത് പോലീസ് മറക്കരുത്, പോലീസിന് ഒരു പാഠമായി മാറണമിതെന്നു മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026