കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാള സിനിമാ സംഘടനകൾക്കിടയിൽ നിലനിന്നിരുന്ന തർക്കം അങ്ങനെ അവസാനിച്ചു. ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചശേഷമാണ് തീരുമാനമായത്. പിന്നാലെ നിർമാതാവ് ജി സുരേഷ് കുമാറിനെ വിമർശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു. മാർച്ച് മാസത്തിൽ ഫിലിം ചേംബർ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും ചേംബർ പ്രസിഡൻറ് പറഞ്ഞു.
30 കഴിഞ്ഞ സ്ത്രീകളാണോ? എങ്കില്‍ നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഇവയാണ് !
ഏതാനും ആഴ്ചകൾക്കു മുൻപാണ് സിനിമാ സമരത്തിൻറെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് ജി സുരേഷ് കുമാർ വാർത്താ സമ്മേളനം നടത്തിയത്. ഇതിനെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ ഉണ്ടായ സാഹചര്യം ആൻറണി പെരുമ്പാവൂർ ബി ആർ ജേക്കബിനോട് വിശദീകരിച്ചിരുന്നു. എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമർശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തൻറെ പോസ്റ്റ് എന്നും ആൻറണി പറഞ്ഞിരുന്നു.
കീശ നിറയെ കാശുണ്ടോ?… യുഎസ് പൗരത്വം റെഡി- ഡോണൾഡ് ട്രംപ്
എമ്പുരാൻ ബജറ്റിനെക്കുറിച്ചുള്ള പരാമർശം സുരേഷ് കുമാർ തിരുത്തിയത് ചൂണ്ടിക്കാട്ടിയ ചേംബർ പ്രസിഡൻറിനോട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാനുള്ള സന്നദ്ധതയും ആൻറണി അറിയിക്കുകയായിരുന്നു. തർക്കം ഉടൻ തീരും. എമ്പുരാൻ സിനിമയോട് പ്രതികാര നടപടിക്ക് ഇല്ലെന്നും ചേംബർ അറിയിച്ചിട്ടുണ്ട്. അതേസമയം ഒരാഴ്ചക്കകം എല്ലാം പരിഹരിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.