BREAKING NEWS

പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്

· · 1 min read
Share: Copied!

കൊൽക്കത്ത: പ്രണയബന്ധം തകർന്നതിന്റെ പ്രതികാരമായി മുൻ ലിവ് ഇൻ പങ്കാളിയുടെ രണ്ട് വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നായ്ക്കളെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചെന്നും ആരോപണമുണ്ട്. ദക്ഷിണ കൊൽക്കത്തയിലെ ബിജയ്ഗഢ്–ബിക്രംഗഢ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം.

സഞ്ജിബ് ഭട്ടാചാര്യ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ദക്ഷിണ കൊൽക്കത്തയിൽ ഡിജെ പരിനോവ എന്ന യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാൽ കുറച്ചുനാളായി ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെ യുവതി താമസം മാറി. എന്നാൽ തന്റെ രണ്ട് വളർത്തുനായ്ക്കളെ സഞ്ജിബിന്റെ സംരക്ഷണത്തിലാണ് യുവതി ഏൽപ്പിച്ചിരുന്നത്.

പിന്നീട് സഞ്ജിബ് യുവതിയെ വീഡിയോ കോളിൽ ബന്ധപ്പെട്ടു. ഇതിനിടെ വളർത്തുനായ്ക്കളിലൊന്നിനെ കയറിൽ തൂക്കിയിട്ടിരിക്കുന്ന ദൃശ്യം യുവതി കണ്ടു. ഇതോടെ പരിഭ്രാന്തയായ യുവതി ഉടൻതന്നെ പ്രദേശവാസിയായ ഒരാളെ ബന്ധപ്പെട്ട് ഫ്ലാറ്റിലെത്തി പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാൾ ഫ്ലാറ്റിലെത്തിയപ്പോൾ രണ്ട് നായ്ക്കളും ചത്തുകിടക്കുന്നതാണ് കണ്ടത്. വീടിനുള്ളിൽ പലയിടത്തും രക്തം ചിതറിക്കിടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവമറിഞ്ഞതോടെ നടിയും മൃഗാവകാശ പ്രവർത്തകയുമായ ദെബ്ലിന ദത്ത സ്ഥലത്തെത്തി. മൃഗസംരക്ഷണ സംഘടനകളുടെ പ്രവർത്തകർക്കൊപ്പമാണ് ഇവർ എത്തിയത്. നായ്ക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നഗരവികസന, മുനിസിപ്പൽ കാര്യ മന്ത്രി അഗ്നിമിത്ര പോളിനെയും ദെബ്ലിന സമീപിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജാദവ്പുർ പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ ഫ്ലാറ്റിലെത്തി. സഞ്ജിബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ചാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. കൊല്ലപ്പെട്ട നായ്ക്കളിലൊന്ന് നാടൻ ഇനത്തിൽപ്പെട്ടതും മറ്റൊന്ന് ബീഗിൾ ഇനത്തിൽപ്പെട്ടതുമാണ്. രണ്ട് നായ്ക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതിയുടെ പങ്കും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026
BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026
BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026