BREAKING NEWS

കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു…ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ഡൽഹി: വസ്ത്രശാലയിലെ ട്രയൽ റൂമിനുള്ളിൽ 18കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള യുവതിയുടെ അവസാന നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള ടി-ഷർട്ട് ധരിച്ചെത്തിയ യുവാവ് യുവതിയെ ആക്രമിക്കുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴച്ച് ട്രയൽ റൂമിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഗ്ലാസ് വാതിലിന് ഏതാനും അടി മാത്രം അകലെയുള്ള കസേരയിൽ ഇരിക്കുകയായിരുന്നു യുവതി. ഇതിനിടെയാണ് ഓറഞ്ച് ടി-ഷർട്ട് ധരിച്ചെത്തിയ യുവാവ് ഷോറൂമിലേക്ക് കടന്നുവന്നത്. എത്തിയ ഉടൻ തന്നെ ഇയാൾ യുവതിയെ ആക്രമിക്കുകയായിരുന്നു. മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച പ്രതി യുവതിയെ ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു. ഇതിനിടെ യുവതി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹമാണ് ട്രയൽ റൂമിനുള്ളിൽ കണ്ടെത്തിയത്.

ആക്രമണത്തിൽ ഷബ്നം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സൂരജ് ആണ് കേസിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോട്ടി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു ഷബ്നം. പശ്ചിമ ഡൽഹിയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പ്രതിയായ സൂരജിന് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം ഷബ്നത്തിന്റെ ജോലി സമയം അവസാനിക്കാനിരിക്കെയാണ് സൂരജ് ഷോറൂമിലേക്ക് അതിക്രമിച്ചുകയറി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും നേരത്തെ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. പ്രണയബന്ധത്തിലെ തർക്കങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഷോറൂമിലെ മറ്റ് ജീവനക്കാർ കൊലപാതക വിവരം അറിയുന്നത്. കട അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് ഷബ്നം രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ ഡൽഹിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഷബ്നത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രണയനൈരാശ്യമാണോ അതോ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നതുൾപ്പെടെ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026
BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026