ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യൻ ബിസിനസ്, നയം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള വാർഷിക ഇന്ത്യ കോൺഫറൻസിൽ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിതാ അംബാനി മുഖ്യ പ്രഭാഷണം നടത്തും.
പ്രമുഖ അക്കാദമിക് പണ്ഡിതനും ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ മുൻ ഡീനുമായ നിതിൻ നോഹ്‌രിയയുമായുള്ള ഫയർസൈഡ് സംഭാഷണത്തിൽ ഇന്ത്യയുടെ കലയും സംസ്കാരവും, അതിലൂടെ ആധുനിക ലോകത്ത് ഇന്ത്യയുടെ സ്ഥാനം എങ്ങനെ നിർണയിക്കാം എന്നതിനെക്കുറിച്ചുള്ള വിവിധ തലങ്ങൾ മിസ്സിസ് അംബാനി ചർച്ച ചെയ്യും.
ഫെബ്രുവരി 15-16 തീയതികളിൽ യുഎസ്‌എയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലാണ് കോൺഫറൻസ് നടക്കുന്നത്. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.