ബേസില്‍ ജോസഫ് നായകനായ ജ്യോതിഷ് ശങ്കര്‍ ചിത്രം പൊന്‍മാന്‍ കണ്ട് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍ താരം വിക്രം. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം, അതിന് ശേഷം സംവിധായകന്‍ ജ്യോതിഷ് ശങ്കറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വൈകാതെ തന്നെ ചിത്രത്തിന്റെ ടീമിനെ നേരില്‍ കാണാം എന്നും വിക്രം പൊന്‍മാന്‍ ടീമിനെ അറിയിച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച്, ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം സൂപ്പര്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.