CRIME

‘നിങ്ങളിൽ ഒരാളെ ഞാൻ കൊണ്ടുപോകുമെന്ന് ഭീഷണി’… മൂലമറ്റത്ത് കണ്ടെത്തിയ മൃതദേഹം കാപ്പാ കേസ് പ്രതി മേലുകാവ് സ്വദേശി സാജൻ സാമുവേലിന്റേത്, മൃതദേഹം ഓട്ടോയിൽ കയറ്റിയത് പന്നിയിറച്ചിയെന്ന് പറഞ്ഞ്- സംഭവത്തിൽ ആറുപേർ പിടിയിൽ

· · 1 min read
Share: Copied!

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞനിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മേലുകാവ് സ്വദേശി സാജൻ സാമുവേലാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സാജനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലപാതകത്തിന് പിന്നിലെ എട്ടംഗ സംഘത്തിൽ ആറുപേർ പിടിയിലായി. ഞായറാഴ്ചയാണ് മൂലമറ്റം തേക്കിൻകൂപ്പ് ഭാഗത്തുനിന്ന് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം.

ജനുവരി മുപ്പതാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായതിനാൽ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

സംസാരിച്ചിരുന്നത് ടെല​ഗ്രാം വഴി, ഫോൺവഴി വിഷ്ണുജയെ നിരന്തരം നിരീക്ഷിച്ചു, ഓരോ ദിവസവും കടന്നുപോയത് പേടിയോടെ… കഴുത്തുഞെരിച്ചും പീഡിപ്പിച്ചിരുന്നു… പ്രബിനെതിരെ വെളിപ്പെടുത്തലുമായി ‌സുഹൃത്ത്

മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള സാജൻ, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കുമേൽ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കൾ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

കോളേജിലെത്തിയ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ശുചിമുറിയുടെ പരിസരത്തു ഒളിപ്പിച്ച ശേഷം ക്ലാസിലേക്ക്… തിരിച്ചറിഞ്ഞത് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, കുഞ്ഞിനെ കണ്ടെത്തി പോലീസ്, കുട്ടിയുടെ പിതാവ് ബന്ധുവെന്ന് പെൺകുട്ടി

കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിൻകൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റർ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയിൽ കയറ്റിയത്. ആദ്യം ഓട്ടോയിൽ കയറ്റാൻ ഡ്രൈലർ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവർ സാജന്റെ മൃതദേഹം തേക്കിൻകൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്.
പക്ഷെ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ കാഞ്ഞാർ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്ഐ.ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി

പിന്നീട് ഞായറാഴ്ച വൈകിട്ട് ദുർഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശിയായ ഷാരോൺ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാർ പോലീസും വാഗമൺ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേർകൂടി പിടിയിലാവുകയായിരുന്നു. സാജൻ, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവർ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ ഒരാളെ ഞാൻ കൊണ്ടുപോകുമെന്നും സാജൻ ഇവരോട് പറഞ്ഞിരുന്നു. അതിനാൽ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോൾ പിടിയിലായവർ പറയുന്നത്. എന്നാൽ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടന്നാൽ മാത്രമേ കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമാവു. പോലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026