BREAKING NEWS

കോളേജിലെത്തിയ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു..!!!, കുഞ്ഞിനെ ശുചിമുറിയുടെ പരിസരത്തു ഒളിപ്പിച്ച ശേഷം ക്ലാസിലേക്ക്…!! തിരിച്ചറിഞ്ഞത് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, കുഞ്ഞിനെ കണ്ടെത്തി പോലീസ്, കുട്ടിയുടെ പിതാവ് ബന്ധുവെന്ന് പെൺകുട്ടി

· · 1 min read
Share: Copied!

ചെന്നൈ: കുംഭകോണത്ത് കോളേജിലെത്തിയ വിദ്യാർഥിനി ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. കു​ഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാർഥി കുഴ​ഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടർന്നു ശുചിമുറി പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബന്ധുവായ 27 വയസുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാർഥിനി പോലീസിനു മൊഴി നൽകി. ഇവർ തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കുംഭകോണം വെസ്റ്റ് പോലീസിനെയും തിരുവിടൈമരുതൂർ ഓൾ വിമൻ പോലീസിനെയും നിയോഗിച്ചതായി അധികൃതർ പറഞ്ഞു.

ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026