BREAKING NEWS

വാക്കുതർക്കം; 25കാരനായ യുവ എഞ്ചിനീയറെ കുത്തിക്കൊന്നു; പങ്കാളിയും അമ്മയും അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യും

· · 1 min read
Share: Copied!

കൊൽക്കത്ത: ലിവ് ഇൻ പങ്കാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സാർത്ഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാർത്ഥകിന്റെ പങ്കാളി സഞ്ചാലിക ബസു, ഇവരുടെ അമ്മ മൗമിത ബസു എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

കൊൽക്കത്തയിലെ ഗരിയ മേഖലയിലുള്ള സാർത്ഥക് വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. സാർത്ഥകും സഞ്ചാലികയും ഇവിടെ ഒരുമിച്ചായിരുന്നു താമസം. കൊൽക്കത്തയിലെ ടെക്നോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയാണ് സഞ്ചാലികയെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഇതിനിടെ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർത്ഥകിന്റെ തോളിൽ കുത്തുകയായിരുന്നു എന്നാണ് വിവരം. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഗുരുതരമായി പരിക്കേറ്റ സാർത്ഥകിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ആദ്യം സഞ്ചാലികയെ അറസ്റ്റ് ചെയ്തു. തുടർന്ന് കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് മൗമിത ബസുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

BREAKING NEWS
സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി; ലൈസൻസ് ഫീസ് തിരിച്ചുനൽകും; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർലോഞ്ചിന് തിരിച്ചടി
09 Nov 2026
BREAKING NEWS
ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' എന്ന് വിശേഷിപ്പിച്ചു; ഖാർഗെയ്ക്കെതിരെ വിമർശനവുമായി ബിജെപി; 'കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടി'
09 Nov 2026
BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ
09 Nov 2026
BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്‌ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിതരണം ചെയ്തു
09 Nov 2026