BREAKING NEWS

‘തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും ‘നാടകം’ ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം

· · 1 min read
Share: Copied!

ധാക്ക: ഷെയ്ഖ് ഹസീനയുടെ പുതിയ പാസ്‌പോർട്ട് അപേക്ഷ നിരസിച്ച് ബംഗ്ലാദേശ് സർക്കാർ. ഹസീനയുടെ അപേക്ഷ വെറും ‘നാടകം’ മാത്രമാണെന്ന് വിശേഷിപ്പിച്ച സർക്കാർ, തീവ്രവാദികൾക്ക് പാസ്‌പോർട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇതിനിടെ, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസ്ഥാപനം വഴിയാണ് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ ഹസീന പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളും ബംഗ്ലാദേശ് പൗരത്വവും പരിഗണിച്ച് എത്രയും വേഗം പുതിയ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. 2024-ൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഹസീനയുടെ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും റദ്ദാക്കിയിരുന്നു.

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. എന്നാൽ, നിയമസ്ഥാപനം അയച്ച ഇമെയിലിനൊപ്പം ഹസീനയുടെ അനുമതിപത്രമോ ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്നാണ് ബംഗ്ലാദേശ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനാൽ അപേക്ഷ ഹസീനയുടെ അറിവോടെയും അനുമതിയോടെയുമാണോ സമർപ്പിച്ചതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തതാണെന്നും പുതിയ പാസ്‌പോർട്ടുമായി തിരിച്ചെത്താനുള്ള നാടകത്തിന് പ്രസക്തിയില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ പ്രതികരിച്ചു. രാജ്യത്തേക്ക് മടങ്ങാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായ നിയമവഴിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുണ്ട്. ഇതുപ്രകാരം ഹസീനയെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. രാജ്യത്ത് തിരിച്ചെത്തിയാൽ കോടതിയിൽ കീഴടങ്ങി ശിക്ഷ അനുഭവിക്കാമെന്നും കബീർ വ്യക്തമാക്കി.

2024 ഓഗസ്റ്റിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. പ്രതിഷേധക്കാർ ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതോടെയായിരുന്നു അധികാരമാറ്റം.

കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ കഴിയുന്ന ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിലെ പ്രത്യേക ട്രിബ്യൂണൽ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തി വധശിക്ഷ വിധിച്ചിരുന്നു. 2024-ലെ പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടാനും ആയിരങ്ങൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ നടപടികൾക്ക് ഉത്തരവിട്ടത് ഹസീനയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ.

BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026
BREAKING NEWS
കുളിക്കുന്നതിനിടെ നാല് വിദ്യാർഥിനികൾ മുങ്ങി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാർഡനും; തിരുവണ്ണാമലൈയിൽ തടാകത്തിൽ 5 പേർക്ക് ദാരുണാന്ത്യം; സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വാർഡനും കുട്ടികളുമാണ് മരിച്ചത്
09 Nov 2026
BREAKING NEWS
കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ ആശുപത്രിയിലെത്തി, നോക്കിയത് ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികൾ, രാത്രിതന്നെ രണ്ടുതവണ വന്നപ്പോഴും വേദനാസംഹാരിതന്ന് തിരിച്ചയച്ചു... സർജനെ കണ്ടപ്പോൾ സ്ട്രോക്ക് വന്നതെന്ന് കണ്ടെത്തൽ, 56 കാരന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു, വടക്കൻ പറവൂർ ത...
09 Nov 2026
BREAKING NEWS
ഒക്ടോബർ 10ന് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചെന്ന് 50-കാരി!! പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിച്ചതുകൊണ്ടോ ഒരു മുറിയിൽ കയറിയതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു പറയാനാകുമോ? സംഭവം നടന്നുവെന്ന് പറയുന്ന അന്നോ, പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായെത്തിയതിൽ ദുരൂഹത- മു...
09 Nov 2026