LATEST UPDATES

20 കാരിയെ മർദ്ദിച്ചതായി സമ്മതിച്ച് യുവാവ്, തല്ലിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചതായി 24കാരന്റെ മൊഴി, ഇയാൾ കഞ്ചാവ് കേസ് പ്രതി, പരിചയപ്പെട്ടത് ഒരു വർഷം മുൻപ് ഇൻസ്റ്റ​ഗ്രാം വഴിയെന്ന് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: ചോറ്റാനിക്കരയിൽ 20 കാരിയെ വീടിനുള്ളിൽ പരുക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്. പെൺകുട്ടിയെ താൻ മർദിച്ചതായും ഇതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസിനു മൊഴി നൽകി.

യുവാവിന്റെ മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. അറസ്റ്റടക്കമുള്ള നടപടികൾ മൊഴി പരിശോധിച്ച ശേഷമെന്നും പോലീസ് പറഞ്ഞു. ഗുരുതര ആരോപണമുള്ള കേസ് ആണിത്. സംശയം ഉള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് ദേഹോപദ്രവമേറ്റിട്ടുണ്ട്. അമ്മയുടെ പരാതിയിൽ ബലാത്സം​ഗം, വധശ്രമ കേസുകൾ ചുമത്തിയതായും പോലീസ് പറഞ്ഞു. അതേ സമയം യുവാവിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ അമ്മ ഉന്നയിച്ചിരുക്കുന്നത്. ഇയാളിൽ നിന്നും മുൻപും പെൺകുട്ടിക്ക് മർദ്ദനമേറ്റുള്ളതായി അമ്മ പ്രതികരിച്ചു.

മറ്റു യുവാക്കളുടെ പേരുപറഞ്ഞ് ഉപദ്രവിക്കുമായിരുന്നു… ആദ്യം അറിയില്ലായിരുന്നു… പിന്നീട് ഈ ബന്ധം വേണ്ടന്ന് മകളോട് പറഞ്ഞു…ഒരിക്കൽ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായി, പിന്നീട് ചെവിക്കും കണ്ണിനും പരുക്കും… ചോദിച്ചപ്പോൾ വീണതെന്ന് മറുപടി- 20 കാരിയുടെ അമ്മ

20 കാരിയുടെ നില അതീവ ​ഗുരുതരം, സുഹൃത്തിനെതിരെ ബലാത്സം​ഗം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി, ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യുവതി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി

പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോ​ഗ്യാവസ്ഥ​ ​ഗുരുതരമായി തുടരുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും പോലീസ് വെളിപ്പെടുത്തി. പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ലഹരി കേസിലെ പ്രതിയായ 24 കാരനാണ് പോലീസ് പിടിയിലായിരിക്കുന്നത്. പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026