CRIME

മറ്റു യുവാക്കളുടെ പേരുപറഞ്ഞ് ഉപദ്രവിക്കുമായിരുന്നു… ആദ്യം അറിയില്ലായിരുന്നു… പിന്നീട് ഈ ബന്ധം വേണ്ടന്ന് മകളോട് പറഞ്ഞു…ഒരിക്കൽ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായി, പിന്നീട് ചെവിക്കും കണ്ണിനും പരുക്കും… ചോദിച്ചപ്പോൾ വീണതെന്ന് മറുപടി- 20 കാരിയുടെ അമ്മ

· · 1 min read
Share: Copied!

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 20-കാരിയെ മർദ്ദനമേറ്റ് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെതിരേ ​ഗുരുതര ആരോപണവുമായി ഇരയായ യുവതിയുടെ അമ്മ രംഗത്ത്. അറസ്റ്റിലായ യുവാവ്മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ ഉപദ്രവിക്കുമായിരുന്നു. ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞതായും അവർ വ്യക്തമാക്കി.

“ഈ യുവാവ് തന്റെ മകളെ നിരന്തരം മർദിക്കുമായിരുന്നു. മിക്കവാറും വീട്ടിൽ വരുമായിരുന്നു. ആദ്യം ഞാൻ അറിഞ്ഞിരുന്നില്ല. മകളെ ഉപദ്രവിക്കുന്നതായി എനിക്ക് ആദ്യം തോന്നിയിരുന്നില്ല. ‘ഒരിക്കൽ ഞാൻ വീട്ടിൽ വന്നപ്പോൾ ഈ യുവാവ് വീട്ടിലുണ്ട്. വിവാഹത്തിന് താത്പര്യമുണ്ടെങ്കിൽ വീട്ടുകാരോട് വന്ന് കാണാൻ പറഞ്ഞു. അപ്പോൾ മൂന്ന് വർഷം സമയം വേണമെന്ന് പറഞ്ഞു.

20 കാരിയുടെ നില അതീവ ​ഗുരുതരം, സുഹൃത്തിനെതിരെ ബലാത്സം​ഗം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി, ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യുവതി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി

പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

പിന്നീടാണ് മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ ഉപദ്രവിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും അറിയുന്നത്’. അതോടെ ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞിരുന്നുവെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരിക്കൽ മകളുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായിരുന്നു. പിന്നീട്, ചെവിക്കും കണ്ണിനും പരുക്കുണ്ടായിരുന്നു. അന്ന് വീണതാണ് എന്നാണ് മകൾ പറഞ്ഞത്. എന്നാൽ, അന്ന് മുതൽ എനിക്ക് സംശയമുണ്ടായിരുന്നു’, യുവതിയുടെ അമ്മ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തിൽ കയർ മുറുകി, അർധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ കണ്ടെത്തിയത്. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026