CRIME

സുഹൃത്തിനെതിരെ ബലാത്സം​ഗം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി.., 20 കാരിയുടെ നില അതീവ ​ഗുരുതരം, ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യുവതി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി

· · 1 min read
Share: Copied!

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അർദ്ധന​ഗനയായി അവശനിലയിൽ കണ്ടെത്തിയ 20 കാരിയുടെ നില അതീവ​ ​ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തിൽ, തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ യുവതിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അതേസമയം യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ​ഗുരുതര വകുപ്പുകൾ ചുമത്തിയതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇയാൾക്കെതിരേ ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയതായി ഡിവൈഎസ്പി വിടി ഷാജൻ പറഞ്ഞു. യുവതിക്ക് ദേഹോപദ്രവം ഏറ്റിറ്റുണ്ട്. കഴുത്തിൽ കയറുപയോ​ഗിച്ച് മുറുക്കിയ പാടുകളുണ്ട്. കയ്യിലുണ്ടായ മുറിവുകളിൽ ഉറുമ്പ് അരിച്ചിട്ടുണ്ട്. ആരോ​ഗ്യനിലയിൽ ഒന്നും പറയാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

ശനിയാഴ്ച രാത്രി 10.15-ഓടെയാണ് യുവാവ് യുവതിയെ ആക്രമിക്കുന്നത്. സുഹൃത്ത് യുവതിയുടെ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട്, ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ഇരുവരും തമ്മിൽ ഒരുവർഷമായി അടുപ്പത്തിലാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നു.

ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തിൽ കയർ മുറുകി, അർധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ വീട്ടിലെത്തിയ ബന്ധുക്കൾ കണ്ടെത്തിയത്.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026