CINEMA

അർജുൻ അശോകൻ അനഘ നാരായണൻ ജോഡി അഭിനയിക്കുന്ന അൻപോടു കണ്മണി റിലീസ് നാളെ…

· · 1 min read
Share: Copied!

കൊച്ചി: അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ ജനുവരി ഇരുപത്തി നാലിന് പ്രദർശനത്തിനെത്തുന്നു.
ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു.എഡിറ്റിംഗ്- സുനിൽ എസ് പിള്ള. മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിങ്ങിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-ലിജി പ്രേമൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ചിന്റു കാർത്തികേയൻ കല-ബാബു പിള്ള, കളറിസ്റ്റ്-ലിജു പ്രഭാകർ,ശബ്ദ രൂപകല്പന-കിഷൻ മോഹൻ,ഫൈനൽ മിക്സ്- ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ-ജോബി ജോൺ,കല്ലാർ അനിൽ,പി ആർ ഒ-എ എസ് ദിനേശ്.

BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026