CINEMA

ഇഴ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…. കലാഭവൻ നവാസും ഭാര്യ രഹനയും പ്രധാന വേഷങ്ങളിൽ… സംവിധാനം നവാഗതനായ സിറാജ് റെസ… ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റർ റിലീസ് ചെയ്തു…

· · 1 min read
Share: Copied!

കൊച്ചി: നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…. നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് നടൻ ഉണ്ണിമുകുന്ദനും സംവിധായകൻ നാദിർഷയും ചേർന്നാണ്, ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ശ്രദ്ദ നേടിയിരുന്നു.

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ ആണ്.
ക്യാമറ നിർവഹണം ഷമീർ ജിബ്രാൻ.
എഡിറ്റിംഗ് ബിൻഷാദ്.
ബിജിഎം ശ്യാം ലാൽ.
അസോസിയേറ്റ് ക്യാമറ എസ് ഉണ്ണി കൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
എൻ ആർ ക്രിയേഷൻസ്.
കോ പ്രൊഡ്യൂസേഴ്സ്
ശിഹാബ് കെ എസ്,
കിൽജി കൂളിയാട്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക്
രചനയും, സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.
പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ.
സൗണ്ട് മിക്സിങ്ങ്
ഫസൽ എ ബക്കർ.
സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ.
മേക്കപ്പ് നിമ്മി സുനിൽ.
കാസ്റ്റിങ് ഡയറക്ടർ
അസിം കോട്ടൂർ.
സ്റ്റിൽസ് സുമേഷ്.
ആർട്ട്‌ ജസ്റ്റിൻ.
കോസ്റ്റ്യൂം ഡിസൈൻ
രഹനാസ് ഡിസൈൻ.
ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല. പി ആർ ഒ എം കെ ഷെജിൻ.

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026