BREAKING NEWS

നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ

· · 1 min read
Share: Copied!

കാഠ്മണ്ഡു: നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാൾ ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക വിവരം. രണ്ടുപേർക്ക് പരിക്കേറ്റു.

രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ഹെലിപോർട്ടിലാണ് അപകടമുണ്ടായത്. എയർ ഡൈനാസ്റ്റി, ഫിഷ് ടെയിൽ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്. രാവിലെ 8.15ഓടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.

ഹെലികോപ്ടറുകൾ ലാൻഡ് ചെയ്യുന്നതിനിടെയാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026