BREAKING NEWS

കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍

· · 1 min read
Share: Copied!

വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും ബാധിച്ചതിനെ തുടർന്ന് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു.

വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്തും രോഗവ്യാപനം തടയുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ താൽക്കാലികമായി അടച്ചത്. വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സംഘം സ്കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു. കൽപറ്റ ജനറൽ ആശുപത്രി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ഹെൽത്ത് ഇൻസ്പെക്ടർ പി.എ. നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, ബിബിൻ വർഗ്ഗീസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. സ്കൂളിൽ നടത്തിയ പരിശോധനയിൽ പരിസരത്തെ കിണറും കുടിവെള്ള ടാങ്കുകളും ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതിനെതുടർന്നാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ ഒരു ആഴ്ചത്തേക്ക് അടച്ചിടാനും ക്യാമ്പസും കുടിവെള്ള സ്രോതസ്സുകളും പൂർണ്ണമായും ശുചീകരിച്ച് അണുവിമുക്തമാക്കാനും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയത്.

 

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026