BREAKING NEWS

വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി കോമയിലാവുകയും ചെയ്ത സംഭവം, ഷെജീലിനെ രണ്ടാഴ്ചയക്കുള്ളിൽ നാട്ടിലെത്തിക്കും- പോലീസ്, ഭാര്യയേയും പ്രതി ചേർത്തേക്കും, തീരുമാനം നിയമവശം പരിശോധിച്ച ശേഷം, തൃഷാനയെ ഡിസ്ചാർജ് ചെയ്ത് വാടക വീട്ടിലേക്ക് മാറ്റും

· · 1 min read
Share: Copied!

വടകര: കഴിഞ്ഞ ഫെബ്രുവരിയിൽ ചോറോട് മേൽപാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി ‌കോമയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. അപകടത്തിനു ശേഷം കടന്നു കളഞ്ഞ പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നോക്കുന്നതി. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതി എത്തുമെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്‌പി വിവി ബെന്നി പറഞ്ഞു. പ്രതി സ്വന്തം നിലയ്ക്ക് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കും. ഷെജീൽ വാഹനമോടിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ഭാര്യയെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ നിയമവശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയിൽ ചോറോട് മേൽപാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂർ തലശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരുക്കേറ്റ പേരക്കുട്ടി തൃഷാനയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. പത്ത് മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ കോളെജിന് അടുത്തുതന്നെയുള്ള വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റുക. തുടർ ചികിത്സകൾ ആവശ്യമായതിനാലാണ് ആശുപത്രിക്ക് അടുത്തു തന്നെ താമസിക്കേണ്ടത്. കണ്ണൂർ മേലേ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് തൃഷാന.
ദുബായിൽനിന്ന് സ്വയം ടിക്കറ്റെടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് കഴിഞ്ഞ വർഷം നൃത്തരൂപം അവതരിപ്പിച്ചത്…!!! പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയില്ല..!!! കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നടി ആശ ശരത്…!!!

റോഡ് മുറിച്ചുകടക്കുകയായിരുന്ന തൃഷാനയേയും മുത്തശ്ശിയേയും ഷെജീലും കുടുംബവും സഞ്ചരിച്ച കാർ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാർ കണ്ടെത്തി ഇൻഷുറൻസ് തുക ലഭ്യമാക്കി തൃഷാനയ്ക്കു വിദഗ്ധ ചികിത്സ സാധ്യമാക്കണമെന്നു പല ഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ജില്ലാ ജഡ്ജിയും നിർദേശിച്ചിരുന്നു. 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചുശേഷമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിൽ ആദ്യം അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പിന്നീട് കോടതിയുടെ ഉൾപ്പെടെ ഇടപെടലുണ്ടായ ശേഷമാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. സാക്ഷികളോ, സിസിടിവി ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല. 40 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചിരുന്നു. അപകടം നടന്ന ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഓരോ വീട്ടിലും പൊലീസ് എത്തി. ഒടുവിൽ ഷെജീലിന്റെ കാർ ഇൻഷുറൻസ് ക്ലെയിം വാങ്ങിയെന്ന് കണ്ടെത്തിയതാണ് തുമ്പായത്. കാർ മതിലിലിടിച്ച് അപകടമുണ്ടായി എന്നു കാണിച്ചായിരുന്നു ഷെജീൽ ഇൻഷുറൻസ് ക്ലെയിം വാങ്ങിയെടുത്തത്. അപകട ശേഷം കാറിന് മോഡിഫിക്കേഷൻ വരുത്തുകയും ചെയ്തിരുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026