പാലക്കാട്ടെ പെട്ടിയിൽ പെട്ട് രാഹുൽ..!!! പുതിയ തെളിവുകൾ പുറത്തുവരുന്നു…!! വിശദീകരണം നൽകാൻ പാടുപെട്ട് ഷാഫിയും രാഹുലും…!! കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം…

പാലക്കാട്: പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ​ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കിട്ടിയോ..? ഇല്ല ചോദിച്ചു വാങ്ങി എന്ന് പറഞ്ഞതുപോലെയാണ് അവസ്ഥ. തോൽവി മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല, പറയുന്നതിനൊന്നും ഒരു പൊരുത്തവുമില്ലെന്നാണ് കോൺ​ഗ്രസിൽ തന്നെ ഒരു വിഭാ​ഗം പറയുന്നത്. ചാനൽ ക്യാമറകൾ കാണുമ്പോൾ ഉണ്ടാകാറുള്ള മുഖഭാവം അല്ല ഇപ്പോൾ രാഹുലിന് ഉള്ളത്. പാലക്കാട്ടെ റെയ്ഡ് വിവാദം ചെറുതായി ഒന്നു പാളി എന്നാണ് തോന്നുന്നത്. കണ്ടോ കണ്ടോ ട്രോളി ബാഗ് കണ്ടോ എന്ന് നിഷ്കളങ്കമായി പറയുമ്പോഴും രാഹുലിനും ഷാഫിക്കും ഭാവമാറ്റം ഉണ്ടെന്നത് വ്യക്തം. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലാക്കി തുടങ്ങിയോ എന്നാണ് ഉയർന്നു വരുന്ന ചോദ്യം.

പാലക്കാട്ടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വോട്ടർമാരെ വിലക്ക് വാങ്ങാനും കോൺഗ്രസ് കള്ളപ്പണം കൊണ്ടുവന്നു എന്നതാണ് എതിരാളികളുടെ ആരോപണം. കൂടുതൽ തെളിവുകൾ സിപിഎം പുറത്തുവിട്ടിട്ടുണ്ട്.. ഷാഫി പറമ്പിലും മറ്റു കോൺഗ്രസ് നേതാക്കളും തങ്ങിയ കെ പി എം റീജൻസിയിൽ നിന്നും രണ്ടു ബാഗുകൾ പുറത്തേക്ക് കൊണ്ടുപോയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്‌. ഒരു കറുത്ത ട്രോളി ബാഗും മറ്റൊരു നീലട്രോളി ബാഗുമാണ് ഹോട്ടലിൽ നിന്നും പുറത്തേക്ക് കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷാഫി പറമ്പിൽ – സതീശൻ പക്ഷം കൂടുതൽ പ്രതിസന്ധിയിലായി. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ സതീശൻ ഷാഫി പക്ഷത്തിനെതിരേ കോൺ​ഗ്രസിലെ തന്നെ എതിർ വിഭാ​ഗം രം​ഗത്തു വന്നിട്ടുണ്ട്. കോൺഗ്രസിൽ മൂർച്ഛിച്ച ഗ്രൂപ്പ് പോരിനെ തുടർന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പൊലീസിന് കൈമാറിയതെന്നും സൂചനയുണ്ട്.

കള്ളപ്പണ വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നതെല്ലാം പച്ചക്കള്ളവും വസ്തുതാ വിരുദ്ധമാണെന്നും സിപിഎം പറയുന്നു. സംഭവ ദിവസം രണ്ട് വാഹനങ്ങളിലായി രണ്ടു ട്രോളി ബാഗുകൾ ഹോട്ടലിനു പുറത്തേക്ക് കൊണ്ടുപോയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാഹുലും ഒപ്പമുണ്ടായിരുന്ന ഫെനി നൈനാനും ഹോട്ടലിലെ പാർക്കിങ്ങിൽ നിന്നും രണ്ടു വാഹനങ്ങളിലാണ് പോകുന്നതും. രാഹുൽ കോഴിക്കോട്ടേക്ക് പോയതാകട്ടെ വെള്ള ഇന്നോവ ക്രിസ്റ്റയിലാണ്. ഫെനി ഒരു ട്രോളി ബാഗുമായി പോകുന്നത് മറ്റൊരു കറുത്ത കാറിലും. ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയില്ല.സഹായി ഫെനി വാഹനത്തിൽ ബാഗ് കയറ്റുമ്പോൾ രാഹുലും ഒപ്പം ഉണ്ടായിരുന്നു.

ഫെനി ഹോട്ടലില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയില്‍ വെയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. ഈ സമയം രാഹുലും ഈ കാറിന് സമീപത്തേയ്ക്ക് വരുന്നുണ്ട്. അതിന് ശേഷം ഫെനി നൈനാന്‍ ഈ കാറില്‍ കയറിപ്പോകുകയാണ്. എന്നാൽ ആ കാറിൽ രാഹുൽ കയറിയില്ല. പകരം മറ്റൊരു കാറിൽ കയറി രാഹുൽ ഹോട്ടലിന് പുറത്ത് പോയി. രാഹുലിന്റെ കാറിന് പിന്നാലെ ബാഗ് കയറ്റിയ കാറും പുറത്ത് പോയി. ബാഗിൽ വസ്ത്രങ്ങൾ എന്ന രാഹുലിൻ്റെ വാദം സംശയിക്കപ്പെടുന്നത് ബാ​ഗിന് ഭാരം കൂടുതലുള്ളത് ദൃശ്യങ്ങളിലൂടെ മനസിലാകുമ്പോഴാണ്. ചൊവ്വാഴ്ച രാത്രി പത്തു മണി മുതൽ പതിനൊന്നര വരെയുള്ള ദൃശ്യങ്ങളും സതീശൻ, ഷാഫി, രാഹുൽ വിഭാഗത്തിന്റെ പ്രതികരണങ്ങളും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും എതിർ ഭാ​ഗത്തിൻ്റെ ആരോപണം. ഫെനി നൈനാൻ പുറത്തേക്ക് പോകുമ്പോൾ കയ്യിലുള്ള ബാഗിന് വസ്ത്രം നിറച്ച ബാ​ഗിനേക്കാൾ അസാധാരണമായ കനം ഉണ്ടെന്നതും വ്യക്തമാണ്. വസ്ത്രങ്ങൾ ആണെങ്കിൽ ഇത്രയേറെ ഭാരം ഉണ്ടാകാൻ സാധ്യതയില്ല. മാത്രമല്ല, തന്റെ വസ്ത്രങ്ങൾ എല്ലാം ഫെനി കൊണ്ടുപോയി എന്നാണ് രാഹുൽ പറഞ്ഞത്. കോഴിക്കോട് കാന്തപുരത്തിനെ കാണാന്‍ പോകുന്നതിന് വേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ട്രോളി ബാഗില്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നത്.

സതീശൻ- ഷാഫി പക്ഷത്തിന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിനെ അറിയിച്ചതെന്നും സംസാരമുണ്ട്. വളരെ റിലയബിൾ ആയ കേന്ദ്രത്തിൽ നിന്നും വിവരം ലഭിച്ചതിനെതുടർന്നാണ് ഹോട്ടലിൽ പരിശോധന നടത്തിയതെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് സംശയമുനകൾ കോൺഗ്രസിലേക്ക് നീളാൻ കാരണവും.

കെ പി എം ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി യോഗം ചേർന്നുവെന്നായിരുന്നു ആദ്യം ഷാഫി- സതീശൻ പക്ഷം പറഞ്ഞത്. എന്നാൽ, യോഗത്തിൽ നിന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ അകറ്റിനിർത്തി. യോഗത്തിൽ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല, സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ മാത്രമാണ് പങ്കെടുത്തത്. യോഗമാകട്ടെ കേവലം 40 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. അതിനിർണായകമായ യോഗമാണെങ്കിൽ എന്തിനു ഡിസിസി പ്രസിഡന്റിനെ മാറ്റിനിർത്തി.
ഷാഫിയുടെയും സതീശന്റെയും ധാർഷ്ട്യത്തിലും അഹങ്കാരം നിറഞ്ഞ നിലപാടുകളിലും വലിയ വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. ഇങ്ങനെ അമർഷമുള്ള വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പൊലീസിനെ അറിയിച്ചതും. ഏകാധിപത്യ മനോഭാവവും സതീശന്റെ ആട്ടും തുപ്പും ധാർഷ്ട്യവും സഹിച്ച് മുന്നോട് പോകാനാകില്ലെന്ന് കോൺ​ഗ്രസിൽ തന്നെ ഒരു വിഭാ​ഗം അറിയിച്ചിരുന്നു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കള്ളപ്പണ വിവരം പൊലീസിന് ചോർത്തി നൽകിയത് വി ഡി സതീശൻ – ഷാഫി പക്ഷത്തിന് വൻ തിരിച്ചടിയായിട്ടുണ്ട്.

‘കോൺഗ്രസിന്‍റെ ഉന്നതങ്ങളില്‍ നിന്നാണ് കള്ളപ്പണ വിവരം പൊലീസിന് കിട്ടിയതെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ഷാനിബ് തുറന്നടിച്ചു. കോൺഗ്രസുകാരന് തല താഴ്ത്തി മാത്രം നടക്കേണ്ട സാഹചര്യം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവുന്നുവെന്ന് എ കെ ഷാനിബ് പറഞ്ഞു. ആത്മാഭിമാനം ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ തുടരാൻ കഴിയില്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നു എന്നും ഷാനിബ് പറഞ്ഞു. പാലക്കാട് കള്ളപ്പണം എത്തിയിട്ടുണ്ട്, പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് എന്നും ഷാനിബ് കൂട്ടിച്ചേർക്കുന്നു. ഷാഫിയെ കുറച്ച് വിലയിരുത്തരുത്. ഏതറ്റം വരെയും പോവും. സതീശന്‍റെ വാഹനത്തില്‍ കൊണ്ടുവന്ന പണത്തിൽ ഭൂരിഭാഗം ഒരു എക്കോ സ്പോര്‍ട്ട് വാഹനത്തിലാണ് കൊണ്ടുപോയത്. ഷാനി മോളെ ഉപയോഗിച്ച് ഒരു നാടകമുണ്ടാക്കി. ആ സമയം പ്ലാൻ ചെയ്തു. എസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ പാലക്കാട് ഉണ്ടായിട്ടും പങ്കെടുത്തിട്ടില്ലെന്നും ‌ഷാനിബ് തുറന്നുകാട്ടി.

കള്ളപ്പണം പാലക്കാട്ടെ ഹോട്ടലിൽ കൊണ്ടുവന്നു എന്ന് പറയുന്ന അതെ ദിവസം യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതും കോൺ​ഗ്രസിന് തിരിച്ചടിയാകുന്നുണ്ട്. എൽ ഡി എഫ് ആരോപിക്കും പോലെ രാഹുൽ പിൻവാതിലിലൂടെ അല്ല പോയതെന്നും 11.10 കഴിഞ്ഞപ്പോൾ മുൻവാതിലിലൂടെയാണ് പുറത്തേക്ക് പോയി എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. ഇതെല്ലാം പുറത്തുവിട്ട് ദൃശ്യങ്ങളിൽ വ്യക്തമാണ്.

.

.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7