ഇതാണ് സിപിഎം പ്രവർത്തകർ… ഇതാണ് കരുതൽ…!! ദിവ്യയ്ക്ക് കാവലായി പാർട്ടിയുടെ വനിതാ പ്രവർത്തകർ…!!! വീടിന് സംരക്ഷണമൊരുക്കി സി.പി.എം ലോക്കൽ നേതാക്കളും…!! ദിവ്യയ്ക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ബുധനാഴ്ച രാവിലെ തന്നെ സി.പി.എം. പ്രവര്‍ത്തകര്‍ ദിവ്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. പാർട്ടിയുടെ വനിതാ പ്രവർത്തകരാണ് ഭൂരിഭാ​ഗവും. ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച പങ്കെടുക്കാൻ നിശ്ചയിച്ച പൊതു പരിപാടികളിലും അവർ എത്തിയിരുന്നില്ല.

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബു (55) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ സംരക്ഷണം.

അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി.

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

ദിവ്യ നടത്തിയത് ആസൂത്രിത നീക്കം..!! പരമാവധി അപമാനിച്ചുവിടാൻ തിരക്കഥ ഒരുക്കി..!!! മാധ്യമ പ്രവർത്തകർ ആരുമില്ലാത്തതിനാൽ ദിവ്യ എത്തുന്നതിന് തൊട്ടുമുൻപ് ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തി..!!! 6 മിനിട്ട് പ്രസംഗം ചിത്രീകരിച്ചു.. രാത്രി ഈ വീഡിയോ ചാനലുകൾക്ക് നൽകി…

എഡിഎം കെ. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് അടുത്ത ദിവസം നവീൻ ബാബുവിനെ വീട്ടിൽ‌ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ പിപി ദിവ്യക്കെതിരെ വൻ പ്രതിഷേധം ആണ് ഉയർന്നത്.

നുണപ്രചാരണങ്ങൾ പൊളിയുന്നു..!! അന്വേഷണം നടത്തിയിട്ടില്ലെന്ന് വിജിലൻസ്..!!! മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും തട്ടിപ്പ്…!! അഴിമതി ആരോപണ പരാതിയിൽ അടിമുടി ദുരൂഹത…!!!

ADM Naveen Babu death Human Rights Commission filed case ADM Naveen Babu Death Human Rights Commission| naveen babu Death of ADM Naveen Babu; Divyas house protected by CPM

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7