മലയാളി പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമണ് കാവേരി.മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തിൽ നിന്നും അപ്രത്യക്ഷയായത്.ബാലതാരമായി സിനിമയിലെത്തി നായികയായി മാറുകയായിരുന്നു താരം.മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെ നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി.
താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.അഭിനേത്രിയായ സുചിതയുടെ സഹോദരനും സംവിധായകനുമായ സൂര്യ കിരണായിരുന്നു കാവേരിയെ വിവാഹം ചെയ്തത്.പ്രണയ വിവാഹമായിരുന്നു.ബിഗ് ബോസിലെത്തിയപ്പോളാണ് സൂര്യ കിരൺ ഈ വെളിപ്പെടുത്തൽ നടത്തിയത്.കാവേരിയും താനും വേർപിരിഞ്ഞിട്ട് വർഷങ്ങളായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.കാവേരിയുടെ തിരിച്ചുവരവ് താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു സാധ്യതയുമില്ലെന്നുമായിരുന്നു സൂര്യ കിരൺ പറഞ്ഞത്.
പേധ ബാബൂയെന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്.വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.വിവാഹ ശേഷം കാവേരി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കങ്കാരുവെന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്.നിരവധി സിനിമകളിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്.മലയാളത്തിൽ കാവേരിയാണെങ്കിലും അന്യഭാഷകളിൽ പ്രവേശിച്ചതോടെയാണ് താരം കല്യാണിയെന്ന പേരും സ്വീകരിച്ചത്.തെലുങ്കിൽ നിന്നും മികച്ച നടിക്കുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.