ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അൺ എയ്ഡഡ് സ്കൂളിലെ ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കിയതായി പരാതി. മലപ്പുറം മഞ്ചേരിയിലെ എയിസ് സ്കൂളിനെതിരെയാണ് ആക്ഷേപം.
കോവിഡ് പ്രതിസന്ധിയിൽ ഫീസിളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾ സ്കൂളിൽ പോവാത്തതുകൊണ്ട് ലഭിക്കാതിരിക്കുന്ന മറ്റു സേവനങ്ങളുടെ തുക ഫീസിൽ നിന്ന് കുറക്കണം എന്നാവശ്യപ്പെട്ടെങ്കിലും മാനേജുമെൻറ് തയാറായില്ലെന്നാണ് പരാതി. ഫീസടക്കാത്ത വിദ്യാർഥികളെ ഈ മാസം ഒന്നു മുതൽ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ജൂൺ ഒന്നു മുതലുള്ള ഫീസsക്കാത്ത വിദ്യാർഥികൾക്കാണ് ഓൺലൈൻ ക്ലാസ് നിഷേധിച്ചതെന്ന് സ്കൂൾ മാനേജ്മെൻ്റ് പറയുന്നു. വിദ്യഭ്യാസ മന്ത്രിക്കും കലക്ടർക്കും രക്ഷാതാക്കൾ പരാതി നൽകിയിട്ടുണ്ട്.